kasaragod local

നയരൂപീകരണത്തിന് നിര്‍ദേശവുമായി കുട്ടികള്‍

കാസര്‍കോട്: സംസ്ഥാന തലത്തില്‍ കുട്ടികള്‍ക്കുവേണ്ടി നയം രൂപീകരിക്കുന്നതിന്റെ ഭാഗമായി ജില്ല ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ കുട്ടികളുടെ നയരൂപീകരണ ചര്‍ച്ച നടത്തി. സംസ്ഥാന സര്‍ക്കാര്‍ സാമൂഹിക നീതിവകുപ്പിന് കീഴില്‍ നടപ്പിലാക്കി വരുന്ന സംയോജിത ശിശു സംരക്ഷണ പദ്ധതിയുടെ ജില്ലാ ഘടകമായ ജില്ലാ ശിശുസംരക്ഷണ യൂനിറ്റാണ് കുട്ടികളുടെ നിര്‍ദ്ദേശം സ്വീകരിക്കാന്‍ വേണ്ടി കുട്ടികളുടെ കണ്‍സള്‍ട്ടേഷന്‍ മീറ്റിങ് സംഘടിപ്പിച്ചത്.
വിദ്യാനഗര്‍ സിഡ്‌കോ ഹാളില്‍ നടന്ന പരിപാടി ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ. പി വി കൃഷ്ണകുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ ശിശുസംരക്ഷണ ഓഫിസര്‍ പി ബിജു അധ്യക്ഷത വഹിച്ചു.
ജില്ലാ നിയമസേവ അതോറിറ്റി സെക്ഷന്‍ ഓഫിസര്‍ കെ ദിനേശ മുഖ്യാതിഥിയായിരുന്നു. എന്‍ആര്‍എച്ച്എം ജില്ലാ പ്രൊജക്ട് മാനേജര്‍ ഡോ. മുഹമ്മദ് അഷീല്‍, ചൈല്‍ഡ് പ്രോട്ടക്ഷന്‍ ഓഫിസര്‍മാരായ എ ജി ഫൈസല്‍, കെ ഷുഹൈബ്, ഡാറ്റാ അനലിസ്റ്റ് പി എസ് ശരത്ത്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാധവന്‍ നമ്പ്യാര്‍ ക്ലാസെടുത്തു. പ്രോഗ്രാം കോ-ഓഡിനേറ്റര്‍ കെ പി അഖില, ടി കെ രേഷ്മ സംസാരിച്ചു. സമാപന സമ്മേളനം ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് അംഗം അഡ്വ. പി പി മണിയമ്മ ഉദ്ഘാടനം ചെയ്തു.
Next Story

RELATED STORIES

Share it