Flash News

നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം സഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: കോഴ സര്‍ക്കാരിന് വേണ്ടി നയപ്രഖ്യാപനം നടത്തരുതെന്നാവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണറുടെ നയപ്രസംഗമുള്‍പ്പടെയുള്ള സഹാനടപടികള്‍ ബഹിഷ്‌ക്കരിച്ചു. ഗവര്‍ണര്‍ പ്രസംഗമാരംഭിച്ചയുടന്‍ പ്രതിപക്ഷാംഗങ്ങള്‍ ബാനറുകളുയര്‍ത്തി മുദ്രാവാക്യം മുഴക്കി. കോഴ സര്‍ക്കാരിന് വേണ്ടി നയപ്രഖ്യാപനം നടത്തരുതെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. [related]പ്രതിഷേധിക്കാനുള്ള അവകാശം പ്രതിപക്ഷത്തിനുണ്ടെന്ന് പറഞ്ഞ ഗവര്‍ണര്‍ നയപ്രഖ്യാപനപ്രസംഗം നടത്തുക എന്ന ഭരണഘടനാപരമായ ഉത്തരവാദിത്വം നിറവേറ്റാന്‍ തന്നെ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.   പ്രതിപക്ഷം പ്രതിഷേധം നിറുത്തി സഹകരിക്കുകയോ പുറത്തുപോവുകയോ വേണമെന്ന് ഗവര്‍ണര്‍ ആവശ്യപ്പെതിനെ തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണര്‍ പ്രസംഗം തുടര്‍ന്നു. സഭയ്്ക്ക് പുറത്ത്് പ്രതിപക്ഷാംഗങ്ങള്‍ പ്രതിഷേധവും തുടര്‍ന്നു.

Next Story

RELATED STORIES

Share it