നയനി കൃഷ്ണകുമാരി അന്തരിച്ചു

ഹൈദരാബാദ്: പ്രമുഖ തെലുങ്കു സാഹിത്യകാരിയും വിദ്യാഭ്യാസ വിചക്ഷണയുമായ നയനി കൃഷ്ണകുമാരി (86) അന്തരിച്ചു. പോറ്റി ശ്രീരാമലു സര്‍വകലാശാല മുന്‍ വിസി കൂടി ആയിരുന്നു കൃഷ്ണകുമാരി.

നാട്ടുവഴക്ക പഠനത്തിലും പെണ്ണെഴുത്തിലും നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. തിരുപ്പതിയിലെ പത്മാവതി മഹിളാ കോളജ് പ്രിന്‍സിപ്പലായിരുന്ന അവര്‍ ഉസ്മാനിയ സര്‍വകലാശാലയില്‍ തെലുങ്കു വിഭാഗം മേധാവിയായിരുന്നു. തെലുങ്കു ജനപാഠ വിജ്ഞാനസമാജം, സംസ്‌കൃതി, സാഹിത്യം, തെലുങ്കു വീരഗാഥ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. ഭര്‍ത്താവും രണ്ട് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയുമുണ്ട്.
Next Story

RELATED STORIES

Share it