thrissur local

'നമ്മുടെ ആരോഗ്യം' ജനകീയ കൂട്ടായ്മകള്‍ ഗ്രാമപ്പഞ്ചായത്തുകളില്‍

തൃശൂര്‍: പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ജനകീയ പങ്കാളിത്തത്തോടെ രോഗനിര്‍ണയ സംവിധാനങ്ങളും അടിസ്ഥാന സൗകര്യ വികസനവും നടത്തി സാധാരണ ജനങ്ങള്‍ക്ക് ഉപയുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന 'നമ്മുടെ ആരോഗ്യം' എന്ന പദ്ധതിയുടെ വിശദീകരണ യോഗങ്ങള്‍ സംഘടിപ്പിച്ചു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഏഴ് പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിനെയും ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് പദ്ധതി. എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ നമ്മുടെ ആരോഗ്യം ജനകീയ സമിതി സംഘടിപ്പിച്ച യോഗം ചാമക്കാല ആശുപത്രി പരിസരത്ത് മാര്‍ച്ച് 9ന് വൈകീട്ട് നടന്നു. വി വി ലക്ഷ്മണന്‍ അധ്യക്ഷത വഹിച്ചു. ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ മുഖ്യപ്രഭാഷണം നടത്തി. ഉള്ളാട്ടില്‍ രവീന്ദ്രന്‍, ദിവാകരന്‍, ഹംസ, വാര്‍ഡ് മെമ്പര്‍ ഷെരീന തുടങ്ങിയവര്‍ സംസാരിച്ചു.
കയ്പമംഗലം പഞ്ചായത്തില്‍ മാര്‍ച്ച് 10ന് കൂരിക്കുഴി പതിനെട്ടുമുറി എഎംയുപി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന യോഗത്തില്‍ കെ.കെ. സുഗതന്‍ അധ്യക്ഷനായിരുന്നു. ചെയര്‍മാന്‍ കെ എം നൂര്‍ദീന്‍ പദ്ധതി വിശദീകരണം നടത്തി. ദാസന്‍ , ജനാര്‍ദ്ദനന്‍, പി എം ഹംസ, രാജീവന്‍, സൈനുദ്ദീന്‍, ഹംസ തുടങ്ങിയവര്‍ സംസാരിച്ചു.
പെരിഞ്ഞനം പഞ്ചായത്ത് ജനകീയ സമിതി പൊതുയോഗം മാര്‍ച്ച് 11ന് കുറ്റിലക്കടവ് ആര്‍എംവിഎച്ച്എസ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ചു. ജനകീയ സമിതി പ്രസിഡന്റ് ഗീത മാധവന്‍ അധ്യക്ഷയായിരുന്നു. ചെയര്‍മാന്‍ കെ.എം. നൂര്‍ദീന്‍ നമ്മുടെ ആരോഗ്യം പദ്ധതി വിശദീകരണം നടത്തി. മുഹമ്മദ് കുഞ്ഞിലത്ത്, ലൈല തുടങ്ങിയവര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it