നമ്പി നാരായണന്റെ ഹരജിയില്‍ വിശദീകരണം തേടി

കോടതി വാര്‍ത്തകള്‍








കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി അവസാനിപ്പിച്ച ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്കെതിരേ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍ നല്‍കിയ ഹരജി ഫയലില്‍ സ്വീകരിച്ചു.  കേസില്‍  എതിര്‍കക്ഷികളുടെ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥരായ മുന്‍ എഡിജിപി സിബി മാത്യൂസ്, മുന്‍ എസ്പിമാരായ എസ് വിജയന്‍, എം ജോഷ്വ, സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ അംഗങ്ങളും റിട്ട. ജോ. ഡയറക്ടര്‍മാരുമായ മാത്യു ജോണ്‍, ആര്‍ ബി ശ്രീകുമാര്‍, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ തുടങ്ങിയ എതിര്‍കക്ഷികള്‍ക്കാണ് കോടതി നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടത്.നഷ്ടപരിഹാരം തേടി നമ്പി നാരായണന്‍ സിവില്‍ കോടതിയില്‍ നല്‍കിയിട്ടുള്ള ഹരജി മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് കണക്കിലെടുക്കാതെ തന്നെ പരിഗണിച്ചു തീര്‍പ്പാക്കാനും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് ഉത്തരവിട്ടു. ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ വിരമിച്ച സാഹചര്യത്തില്‍ നടപടി തുടരാനാവില്ലെന്ന ഹൈക്കോടതി ഡിവിഷന്‍ബെഞ്ചിന്റെ പശ്ചാത്തലത്തില്‍, താന്‍ നല്‍കിയ പരാതിയിലെ തുടര്‍നടപടികള്‍ ഏകപക്ഷീയമായി അവസാനിപ്പിച്ച മനുഷ്യാവകാശ കമ്മീഷന്‍ നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഹരജിക്കാരന്‍ കോടതിയെ സമീപിച്ചത്. നിയമവിരുദ്ധമായ ആരോപണം ഉന്നയിച്ച് കേസില്‍ കുടുക്കി പീഡിപ്പിച്ച പോലിസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് നമ്പി നാരായണന്‍ നല്‍കിയ പരാതി കമ്മീഷന്റെ പരിഗണനയിലാണ്.

ബിജുവിനെതിരേ മന്ത്രി ബാബു നല്‍കിയ കേസിലെ തുടര്‍നടപടിക്ക് സ്റ്റേ

കൊച്ചി: ബാര്‍ കോഴ ആരോപണത്തെ തുടര്‍ന്ന് ബിജു രമേശിനെതിരേ മന്ത്രി കെ ബാബു നല്‍കിയ അപകീര്‍ത്തിക്കേസിലെ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. എറണാകുളം അഡി. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തനിക്കെതിരേ നടക്കുന്ന കേസിലെ നടപടികള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജു രമേശ് നല്‍കിയ ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ബി കെമാല്‍പാഷയുടെ ഉത്തരവ്. ജനുവരി 18നു കേസ് വീണ്ടും കേള്‍ക്കും. അതുവരെയാണ് കേസുമായി ബന്ധപ്പെട്ട കീഴ്‌ക്കോടതി നടപടികള്‍ക്ക് സ്‌റ്റേ.
Next Story

RELATED STORIES

Share it