Flash News

നമുക്ക് മറക്കാതിരിക്കാം; മൂന്നു മാലാഖമാരെലോകാരോഗ്യ സംഘടനയുടെ ആദരം

കോഴിക്കോട്: ജീവന്‍ ത്യജിച്ചും തങ്ങളുടെ ജോലി നിര്‍വഹിച്ച നഴ്‌സുമാര്‍ക്ക് ആദരമര്‍പ്പിച്ച് ലോകാരോഗ്യസംഘടന പോസ്റ്റ് ചെയ്ത ട്വീറ്റില്‍ നിപാ വൈറസ് ബാധയെ തുടര്‍ന്നു മരിച്ച മലയാളി നഴ്‌സ് ലിനിയും. ലോകാരോഗ്യസംഘടനയുടെ ഹെല്‍ത്ത് വിഭാഗം ഡയറക്ടര്‍ ജിം കാംബെലാണ് നമുക്ക് മറക്കാതിരിക്കുക എന്ന ഹാഷ്ടാഗോടു കൂടി ലിനിയെയും മറ്റു രണ്ടു നഴ്‌സുമാരെയും ട്വീറ്റ് ചെയ്തത്.
വുമണ്‍ ഇന്‍ ഗ്ലോബല്‍ ഹെ ല്‍ത്ത് ഹാഷ്ടാഗില്‍ ട്വീറ്റ് ചെയ്ത പോസ്റ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ വൈറലാവുകയും ആഗോളതലത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ സന്നദ്ധസംഘടനകള്‍ ഉള്‍പ്പെടെ നിരവധിപേര്‍ റീ ട്വീറ്റ് ചെയ്യുകയും ചെയ്തു. ലിനിയെ കൂടാതെ ഇസ്രായേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റവരെ പരിചരിക്കുന്നതിനിടെ സൈന്യം വെടിവച്ചു കൊലപ്പെടുത്തിയ ഗസാ അതിര്‍ത്തിയിലെ മാലാഖയെന്ന് അറിയപ്പെടുന്ന റസാന്‍ അ ല്‍ നജ്ജാര്‍, ലൈബീരിയയില്‍ എബോളയ്‌ക്കെതിരേ പോരാടി മരിച്ച സലോം കാര്‍വ എന്നിവര്‍ക്കും അദ്ദേഹം ആദരം അര്‍പ്പിച്ചിട്ടുണ്ട്.
ഇസ്രായേലിന്റെ ആക്രമണങ്ങളില്‍ പരിക്കേല്‍ക്കുന്ന ഫലസ്തീനികളെ ശുശ്രൂഷിക്കാന്‍ ഓടിയെത്താറുള്ള പാരാമെഡിക്കല്‍ വോളന്റിയറായിരുന്നു റസാന്‍ അല്‍ നജ്ജാര്‍. ലൈബീരിയയില്‍ പടര്‍ന്നുപിടിച്ച എബോള വൈറസിനെതിരേ ഒറ്റയാള്‍ പോരാട്ടം നടത്തി 2014ല്‍ ടൈം മാഗസിനിന്റെ പേഴ്‌സന്‍ ഓഫ് ദ ഇയര്‍ ആയിരുന്നു സലോം കാര്‍വ. നേരത്തേ ലോകപ്രശസ്ത മാഗസിന്‍ ദ ഇക്കണോമിസ്റ്റും ലിനിക്ക് ആദരമര്‍പ്പിച്ചിരുന്നു. നിപാ വൈറസ് ബാധിച്ച് മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് ലിനി പുതുശ്ശേരി മരിച്ചത്.
Next Story

RELATED STORIES

Share it