നമീബിയയെ നാണംകെടുത്തി ഇന്ത്യ സെമിയില്‍

ഫത്തുല്ല: ആധികാരിക വിജയത്തോടെ ഇന്ത്യന്‍ ടീം അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ സെമി ഫൈനലിലേക്കു കുതിച്ചു. ഇന്നലെ നടന്ന ക്വാര്‍ട്ടര്‍ ഫൈനലില്‍ നമീബിയയെ 197 റണ്‍സിനാണ് ഇന്ത്യ നാണംകെടുത്തിയത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ ആറു വിക്കറ്റിന് 349 റണ്‍സ് വാരിക്കൂട്ടി. ഓപണര്‍ റിഷബ് പാന്തിന്റെ (111) തകര്‍പ്പന്‍ സെഞ്ച്വറിയാണ് ഇന്ത്യക്കു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. 96 പന്തില്‍ 14 ബൗണ്ടറികളും രണ്ടു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിന് മാറ്റ് കൂട്ടി. സര്‍ഫ്രാസ് ഖാന്‍ (76), അര്‍മാന്‍ ജാഫര്‍ (64), അന്‍മോല്‍പ്രീത് സിങ് (41) എന്നിവരും മികച്ച പ്രകടനം നടത്തി.
മറുപടിയില്‍ ഒരിക്കല്‍പ്പോലും ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍ നമീബിയക്കായില്ല. 39 ഓവറില്‍ 152 റണ്‍സിന് നമീബിയ കൂടാരത്തില്‍ മടങ്ങിയെത്തി. നികോ ഡേവിനാണ് (33) ടോപ്‌സ്‌കോറര്‍.
മയങ്ക് ദാഗറും അന്‍മോല്‍പ്രീത് സിങും ഇന്ത്യക്കായി മൂന്നു വി ക്കറ്റ് വീതം വീഴ്ത്തി. പാന്താണ് മാന്‍ ഓഫ് ദി മാച്ച്.
Next Story

RELATED STORIES

Share it