palakkad local

നബി തിരുമേനി ജീവിച്ച പുണ്യഭൂമി കലാപഭൂമിയായി മാറുന്നു : ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍



പാലക്കാട്: ഗോത്രങ്ങള്‍ തമ്മില്‍ നിരന്തര കലഹവും രക്തച്ചൊരിച്ചലും ഉണ്ടായ രാജ്യത്ത് നിത്യശാന്തി സ്ഥാപിച്ച പ്രവാചക തിരുമേനി ജീവിച്ച പുണ്യഭൂമി ഇന്ന് കലാപ ഭൂമിയായി മാറിയിരിക്കുന്നുവെന്ന് ജസ്റ്റിസ് ചേറ്റൂര്‍ ശങ്കരന്‍ നായര്‍. കേരള മുസ്‌ലീം കോണ്‍ഫറന്‍സ് (മുസ്‌ലിം ഐക്യവേദി) ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പാലക്കാട്  റസ്റ്റ ് ഹൗസില്‍ ചേര്‍ന്ന റംസാന്‍ ജില്ലാ കണ്‍വെന്‍ഷനും മതേതര സംഗമവും ഉദ്ഘാടനം ചെയ്തു് സമസാരിക്കുകയായിരുന്നു അദ്ദേഹം ഭീകരവാദവും തീവ്രവാദവും ഇസ്‌ലാമിന് അന്യമാണെന്ന കാര്യം പുണ്യനാളുകളില്‍ പോലും ഒരു വിഭാഗം മറക്കുന്നു.  ലോകത്ത് ശാന്തിയും സമാധാനവും കൈവരിക്കാന്‍ നബി തിരുമേനിയുടെ പാത പിന്തുടരണമെന്നും ചേറ്റൂര്‍ പറഞ്ഞു. ദാനവും സ്‌നേഹവും ഒന്നിക്കുന്നതിന്റെ പ്രതീകമാണ് റംസാന്‍ എന്ന പുണ്യമാസം.  ദാന കര്‍മങ്ങള്‍ സഹോദര ഭാവേന ആര്‍ ചെയ്യുന്നുവോ, അവനാണ് സര്‍വശക്തനായ ദൈവത്തിന് പ്രിയമുള്ളവന്‍. സ്വര്‍ഗരാജ്യം അവര്‍ക്കുള്ളതാണ്.  അദ്ദേഹം വ്യക്തമാക്കി. ഇസ്‌ലാമിന്റെ മഹത്തായ ഈ സന്ദേശം ഓരോരുത്തരേയും, ഓരോ ദിവസവും ഓര്‍മിപ്പിക്കുന്ന ആചരണം ആയതിനാലാണ് റംസാനെ നാം പുണ്യമാസമായി വിശേഷിപ്പിക്കുന്നത്. കേരള മുസ്‌ലിം കോണ്‍ഫറന്‍സ് (മുസ്‌ലിം ഐക്യവേദി) ജന. കണ്‍വീനര്‍ എകെ സുല്‍ത്താന്‍ അദ്ധ്യക്ഷം വഹിച്ചു.   വി ചാമുണ്ണി, (എല്‍ ഡി എഫ്്് കണ്‍വീനര്‍), അഡ്വ. കെ ശാന്തകുമാരി (ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്്), പ്രമീള ശശിധരന്‍ (മുനിസിപ്പല്‍ ചെയര്‍ പേഴ്‌സണ്‍), എന്‍ ശിവരാജന്‍ , പ്രഫ. ടി അബൂബക്കര്‍, അഡ്വ. മാത്യുതോമസ് , എ അബ്ദുറബ് , പിവി വിജയരാഘവന്‍ , അബ്ബാസ് മൗലാന (ജംഇയ്യത്തുല്‍ ഉലമഹിന്ദ് ജില്ലാ പ്രസിഡന്റ്്), ടികെ മുഹമ്മദ് ബഷീര്‍ (മെക്ക), റയ്മണ്ട് ആന്റണി മദ്യവിരുദ്ധസമിതി), എം മത്തായി മാസ്റ്റര്‍ (വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി), എം സുലൈമാന്‍ ഹാജി , എ കമറുദ്ദീന്‍  സംസാരിച്ചു. നിര്‍ദ്ധനരായ 300 പേര്‍ക്ക് പുതുവസ്ത്രവും വിതരണവും നടത്തി.
Next Story

RELATED STORIES

Share it