kozhikode local

നബിദിന ഘോഷയാത്രയ്ക്ക് സ്വീകരണമൊരുക്കി ക്ഷേത്രക്കമ്മിറ്റി

മുക്കം: നബിദിന ഘോഷയാത്രക്ക്  സ്വീകരണമൊരുക്കി ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ മതസൗഹാര്‍ദത്തിന്റെ ഉദാത്ത മാതൃക തീര്‍ത്തു. കാരശ്ശേരിയിലും വല്ലത്തായ്പ്പാറയിലുമാണ് നബിദിന ഘോഷയാത്രകള്‍ മതസൗഹാര്‍ദ്ദ സംഗമവേദിയായത്. റാലി എത്തും മുന്നേ അതിരാവിലെ തന്നെ മധുര പലഹാരങ്ങള്‍ തയ്യാറാക്കി ക്ഷേത്ര ഭാരവാഹികള്‍ കാത്തിരിക്കുകയായിരുന്നു. വല്ലത്തായ്പ്പാറ സിറാത്തും മുസ്തഖീം മദ്രസ്സ വിദ്യാര്‍ഥികളും മഹല്ല് കമ്മിറ്റിയും നടത്തിയ ഘോഷയാത്രക്ക് തവനൂര്‍ ശ്രീ നരസിംഹമൂര്‍ത്തി ക്ഷേത്ര കമ്മിറ്റി പാല്‍പായസം നല്‍കി ഹൃദ്യമായ സ്വീകരണം നല്കി. സമസ്ത കേന്ദ്ര മുശാവറ അംഗം കെ ഉമര്‍ ഫൈസി, മഹല്ല് ഖത്തീബ് മുഹമ്മദ് അസ്‌ലമി, സെക്രട്ടറി തോട്ടോളി മുഹമ്മദ് കുട്ടി എന്നിവരുടെ നേതൃത്വത്തിലെത്തിയ ജാഥയെ ക്ഷേത്ര പരിസരത്ത് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ പി മോഹനന്‍ മുട്ടോളി, കെ ഷാജികുമാര്‍ കളരിക്കണ്ടി, എസ് രാമന്‍, കെ എം രവീന്ദ്രന്‍, പി ബിജു, ഭാസ്‌ക്കരന്‍ നരകത്തൊടി, വിനോദ് , പി ബിനു എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. കാരശ്ശേരി ഹിദായത്തുസ്വിബിയാന്‍ സുന്നി മദ്രസ്സ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കാരശ്ശേരിയില്‍ നിന്നാരംഭിച്ച റാലിക്കും  ചോണാട് നിന്നാരംഭിച്ച കാരശ്ശേരി മഹല്ല് കമ്മിറ്റിയുടെ റാലിക്കും കരുവോട്ട് ബലരാമ ക്ഷേത്ര കമ്മറ്റി ഭാരവാഹികള്‍ ചേര്‍ന്ന് ക്ഷേത്രപരിസരത്ത് മധുരം നല്കി സ്വീകരിച്ചു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ ഷിംജി വാര്യം കണ്ടി, ചാലില്‍ സുന്ദരന്‍, എന്‍ കെ രാമന്‍, പി കെ ബാബു, സുനില്‍ ചാലില്‍, സജീഷ് പൂള മണ്ണ് നേതൃത്വം നല്കി.
Next Story

RELATED STORIES

Share it