malappuram local

നബിദിന ഘോഷയാത്രയ്ക്കു നേരെ അക്രമം: രമേശ് ചെന്നിത്തല അപലപിച്ചു

മലപ്പുറം: തിരൂര്‍ ഉണ്യാലില്‍ നബിദിനഘോഷയാത്രക്കുനേരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അപലപിച്ചു. കുട്ടികള്‍ നടത്തിയ നബിദിന ഘോഷയാത്രക്കുനേരെ നടന്ന അക്രമത്തില്‍ നിഗൂഢതയുണ്ട്. അതുകൊണ്ട് തന്നെ സംഭവത്തെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
ഗെയില്‍ പൈപ്പ്‌ലൈനിനെതിരേ ജനകീയ സമരം നടത്തിയവരെ ഏഴാം നൂറ്റാണ്ടിലെ പ്രവാചകന്റെ കാലത്തെ ഇരുണ്ട യുഗമെന്ന് ആക്ഷേപിച്ചവര്‍ തന്നെയാണ് ഈ അക്രമണത്തിന് പിന്നിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സംഘപരിവാറിന്റെ ബി ടീമായാണ് കേരളത്തില്‍ സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന ശക്തമായ സൂചനയാണ് നബിദിനഘോഷയാത്രക്കുനേരെ നടത്തിയ ആക്രമം. കുട്ടികള്‍ക്ക് മാത്രമല്ല നിരവധി മുതിര്‍ന്ന ആളുകള്‍ക്കും അവിടെ വെട്ടേറ്റിട്ടുണ്ട്. അക്രമികള്‍ക്കെതിരേ ശക്തമായ നടപടി വേണം. സിപിഎം ഭരണത്തില്‍ കീഴില്‍ നടക്കുന്ന പൊലിസ് അന്വേഷണം ഫലപ്രദമാവില്ലന്ന ആശങ്ക എല്ലാ ഭാഗത്ത് നിന്നുമുണ്ട്. അതുകൊണ്ടുതന്നെ ജുഡീഷ്യല്‍ അന്വേഷണത്തിലൂടെ മാത്രമെ യഥാര്‍ഥ പ്രതികളെ പുറത്തുകൊണ്ടുവരാന്‍ കഴിയുകയുള്ളുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
Next Story

RELATED STORIES

Share it