Pathanamthitta local

നബിദിനാഘോഷവും അറബിക് കോളജ് വാര്‍ഷികവും

ചിറ്റാര്‍: പൊട്ടന്‍മൂഴി നൂറുല്‍ ഇസ്‌ലാം ജമാഅത്ത് നബിദിനാഘോഷവും മിഫ്താഹുല്‍ ഉലൂം അറബിക് കോളജ് 14ാമത് വാര്‍ഷികവും എട്ട്, ഒമ്പത്, 10 തിയ്യതികളില്‍ നടക്കും. ഇന്ന് വൈകീട്ട് ഏഴിന് ഡികെഎല്‍എം മേഖലാ പ്രസിഡന്റ് സൈനുദ്ദീന്‍ മൗലവി സിറാജി ഉദ്ഘാടനം ചെയ്യും. ജമാഅത്ത് മുന്‍ പ്രസിഡന്റ് കെ കെ യൂസുഫ് അധ്യക്ഷത വഹിക്കും. തുടര്‍ന്ന് ഇസ്‌ലാമിക വിജ്ഞാന സദസ്സില്‍ സിറാജ്ജൂദ്ദീന്‍ ബാഖവി, ഇടുക്കി പ്രഭാഷണം നടത്തും. ഒമ്പതിന് വൈകീട്ട് എട്ടിന് ഹാഫിസ് ജാബിര്‍(ഇടപ്പാള്‍, മലപ്പുറം) പ്രഭാഷണം നടത്തും. 10ന് വൈകീട്ട് മുന്നിന് നബിദിന സാംസ്‌കാരിക സമ്മേളനം രാജു ഏബ്രഹാം എംഎല്‍എ ഉദ്ഘാടനം ചെയ്യും. കോളജ് പ്രിന്‍സിപ്പല്‍ പി കെ മുഹമ്മദ് ആരിഫ് മൗലവി അധ്യക്ഷതത വഹിക്കും. പത്തനംതിട്ട ടൗണ്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുല്‍ ശുക്കൂര്‍ മൗലവി അല്‍ഖാസിമി മുഖ്യ പ്രഭാഷനം നടത്തും.
Next Story

RELATED STORIES

Share it