kozhikode local

നബിദിനത്തോടനുബന്ധിച്ച് സംഘര്‍ഷം: 10 പേര്‍ക്കെതിരേ കേസ്

താമരശ്ശേരി: പുതുപ്പാടി മണല്‍ വയലില്‍ ഇരുവിഭാഗം സുന്നികള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ 10 പേര്‍ക്കെതിരെ പോലീസ് കേസ് . എ പി വിഭാഗം പ്രവര്‍ത്തകരായ മണല്‍ വയല്‍ സിറാജ്, ഗഫൂര്‍, ആസിഫ്, നാസര്‍, ജാഫര്‍, മജീദ് എന്നിവര്‍ക്കെതിരെയും ഇ കെ വിഭാഗം പ്രവര്‍ത്തകരായ മുഹമ്മദ്, മൊയ്തീന്‍കുട്ടി, കണ്ടാലറിയാവുന്ന മറ്റ് രണ്ട് പേര്‍ക്കുമെതിരെയാണ് കേസ്. വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്താണ് കേസ് . നബിദിനത്തോടനുബന്ധിച്ചുള്ള ചെറിയ സംഘര്‍ഷമാണ് ഞായറാഴ്ച രാത്രി വീണ്ടും അക്രമത്തില്‍ കലാശിച്ചത്. അക്രമത്തില്‍ ഇ കെ വിഭാഗം പ്രവര്‍ത്തകരായ വള്ളിയാട് മൂടോത്തുങ്ങല്‍ ഗഫൂര്‍, മണല്‍വയല്‍ കുനിയില്‍ ഷറീജ് എന്നിവര്‍ക്കും എ പി വിഭാഗം പ്രവര്‍ത്തകരായ മസ്ജിദുല്‍ അബ്‌റാര്‍ സെക്രട്ടറിയും എസ്‌വൈഎസ് യൂണിറ്റ് പ്രസിഡണ്ടുമായ മാവുള്ള കണ്ടി മുഹമ്മദ്, വെള്ളം കുന്നുമ്മല്‍ മൊയ്തീന്‍ കുട്ടി , മുഹമ്മദ് സഖാഫി എന്നിവര്‍ക്കും പരിക്കറ്റിരുന്നു. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തില്‍ ഇരുവിഭാഗത്തിലെയും നിരവധി പ്രവര്‍ത്തകര്‍ക്കും മര്‍ദനമേറ്റു. ഇരുവിഭാഗവും കൊടികളും ബോര്‍ഡുകളും നശിപ്പിക്കുകയും കല്ലേറു നടത്തുകയും ചെയ്തു. താമരശ്ശേരിയില്‍ നിന്നും പോലീസ് എത്തിയാണ് സംഘര്‍ഷം അമര്‍ച്ച ചെയ്തത്. അക്രമത്തില്‍ പ്രതിഷേധിച്ചു ഇന്നലെ വള്ളിയാട് നടത്താന്‍ തീരുമാനിച്ച കേരള മുസ്‌ലിം ജമാഅത്ത് യോഗത്തിനു പോലീസ് അനുമതി നിഷേധിച്ചു.സ്ഥലത്ത ശക്തമായ പോലിസ് കാവല്‍ ഏര്‍പ്പെടുത്തിയതായി എസ്‌ഐ സായൂജ് അറിയിച്ചു.
Next Story

RELATED STORIES

Share it