thiruvananthapuram local

നബിദിനത്തില്‍ നന്മയുടെ കാരുണ്യ സ്പര്‍ശമൊരുക്കി ചുമട്ടുതൊഴിലാളികള്‍

കരുനാഗപ്പള്ളി: പ്രവാചകന്റെ ജന്മദിനത്തില്‍ സഹജീവികളുടെ വേദനയകറ്റാന്‍ പദ്ധതിയുമായി പതിവുപോലെ ചുമട്ടുതൊഴിലാളികള്‍. തങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം സ്വരുക്കൂട്ടി വച്ച് രോഗപീഡകളാല്‍ വലയുന്ന സഹജീവികള്‍ക്ക് കാരുണ്യ സ്പര്‍ശമൊരുക്കിയാണ് തൊഴിലാളികള്‍ മാതൃകയായത്. ചുമട്ടുതൊഴിലാളി യൂനിയന്‍ (സിഐടിയു) നേതൃത്വത്തില്‍ കരുനാഗപ്പള്ളി മാര്‍ക്കറ്റിലെ തൊഴിലാളികളാണ് നബിദിനാഘോഷത്തിന്റെ ഭാഗമായി സഹായ വിതരണവും അന്നദാനവും സംഘടിപ്പിച്ചത്. കാന്‍സര്‍, ഹൃദ്‌രോഗം തുടങ്ങിയ മാരകമായ രോഗങ്ങള്‍ ബാധിച്ചുകഴിയുന്ന നിര്‍ധന കുടുംബങ്ങളില്‍ നിന്നും അപേക്ഷ സ്വീകരിച്ച് അവരില്‍ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കുടുംബങ്ങള്‍ക്കാണ് ആനുകൂല്യങ്ങള്‍ നല്‍കിയത്. മാരക രോഗങ്ങള്‍ ബാധിച്ച് ചികില്‍സയില്‍ കഴിയുന്ന അഞ്ച് കുടുംബങ്ങള്‍ക്കാണ് സഹായധനം കൈമാറിയത്. എല്ലാവര്‍ഷവും നബിദിനത്തില്‍ നടത്തുന്ന പരിപാടി ഇത്തവണ പ്രകൃതിക്ഷോഭത്താല്‍ ഞായറാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. ഇതോടനുബന്ധിച്ച് മാര്‍ക്കറ്റ് ജങ്ഷനില്‍ നടന്ന യോഗം നഗരസഭാ കൗണ്‍സിലര്‍ സി വിജയന്‍പിള്ള ഉദ്ഘാടനം ചെയ്തു. റഫീക്ക് അധ്യക്ഷത വഹിച്ചു. സജീവ് സംസാരിച്ചു. യൂനിയന്‍ സെക്രട്ടറി ജി സുനില്‍ സഹായ വിതരണം നടത്തി. കെഎസ് ഷറഫുദ്ദീന്‍ മുസലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സിപിഎം ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പ്രൊഫ. ആര്‍ ചന്ദ്രശേഖരപിള്ള, ഡി മുരളീധരന്‍ പിള്ള സംസാരിച്ചു.
Next Story

RELATED STORIES

Share it