നബാര്‍ഡ് അടുത്തവര്‍ഷം 1,19,391.95 കോടി വായ്പ നല്‍കും

തിരുവനന്തപുരം: അടുത്ത സാമ്പത്തികവര്‍ഷം മുന്‍ഗണനാ മേഖലകള്‍ക്ക് 1,19,391.95 കോടി രൂപയുടെ നബാര്‍ഡ് വായ്പ വാഗ്ദാനം ചെയ്യുന്ന സ്റ്റേറ്റ് ഫോക്കസ് പേപ്പര്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രകാശനം ചെയ്തു.
2015-16 കാലയളവില്‍ 1,07,833.33 കോടി രൂപയുടെ പദ്ധതിയാണ് വിഭാവന ചെയ്തിരുന്നത്. കൃഷി അനുബന്ധ വിഭാഗത്തില്‍ 55,030.87 കോടിയുടെ വായ്പയാണു നല്‍കുന്നത്. ഇതില്‍ 29.50 ശതമാനം കാര്‍ഷികമേഖലയിലെ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കുന്നു.
വിളകള്‍ക്ക് 38,798 കോടിയും ഇടത്തരം വ്യവസായങ്ങള്‍ക്ക് 36,703.88 കോടിയും വായ്പ നല്‍കും. കാര്‍ഷിക അടിസ്ഥാന സൗകര്യം- 1715.13 കോടി, വിദ്യാഭ്യാസം-3786.63 കോടി, കയറ്റുമതി-1278.98 കോടി, ഭവനം- 16,220.33 കോടി, പാരമ്പര്യേതര ഊര്‍ജമേഖല-183.70 കോടി എന്നിങ്ങനെയാണ് വായ്പ അനുവദിക്കുക.
Next Story

RELATED STORIES

Share it