thiruvananthapuram local

നന്മ സ്‌റ്റോറില്‍ ജോലി വാഗ്ദാനം നല്‍കി പണം തട്ടിയെന്ന്

കാട്ടാക്കട: നന്മ സ്‌റ്റോറില്‍ ജോലി വാഗ്ദാനം നല്‍കി പണം വാങ്ങിയതായി കാട്ടാക്കട പോലിസില്‍ പരാതി.
കാട്ടാക്കട അമ്പലത്തിന്‍കാല കാഞ്ഞിരംവിള കിഴക്കേത്തോട്ടം മണ്ണറത്തല പുത്തന്‍ വീട്ടില്‍ മുരളീധരനാണ് ഇതു സംബന്ധിച്ച് കാട്ടാക്കട പോലിസില്‍ പരാതി നല്‍കിയത്.
കാഞ്ഞിരംവിളയില്‍ സ്ഥാപിച്ച നന്മ സ്‌റ്റോറില്‍ മുരളീധരന്റെ മകന് ജോലി നല്‍കാമെന്ന് പറഞ്ഞ് അമ്പലത്തിന്‍കാല സ്വദേശികളായ സുരേന്ദ്രന്‍ (സുര), വി ആര്‍ വിക്രമന്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് പണം വാങ്ങിയതെന്നാണ് പരാതി.
മകന് ശമ്പളം കിട്ടാതെ വന്നപ്പോള്‍ പണം തിരികേ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തുന്നതായും പോലിസ് സംരക്ഷണം നല്‍കണമെന്നും മുരളീധരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Next Story

RELATED STORIES

Share it