നന്ദിയോട് രാജന്‍ സ്മാരക പുരസ്‌കാരം ഇ ശ്രീധരന്



തിരുവനന്തപുരം: മില്‍മാ തിരുവനന്തപുരം മേഖലാ സഹകരണ ക്ഷീരോല്‍പാദക യൂനിയന്‍ 2016-17 വര്‍ഷത്തെ നന്ദിയോട് രാജന്‍ സ്മാരക പുരസ്‌കാരത്തിന് പത്മവിഭൂഷന്‍ ഡോ.ഇ ശ്രീധരനെ തിരഞ്ഞെടുത്തു. ഡോ. ഇ ശ്രീധരന്‍ രാഷ്ട്രത്തിനു നല്‍കിയ അമൂല്യസംഭാവനകള്‍ മുന്‍നിര്‍ത്തിയാണ് ഈ പുരസ്‌കാരം. 14ന് ഉച്ചയ്ക്ക് 12ന് തിരുവനന്തപുരം പാഞ്ചജന്യം ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി അഡ്വ. കെ രാജു പുരസ്‌കാരം സമ്മാനിക്കും.  മില്‍മ മേഖലാ യൂനിയന്‍ ചെയര്‍മാന്‍ കല്ലട രമേശ് അധ്യക്ഷത വഹിക്കും.
Next Story

RELATED STORIES

Share it