Flash News

നന്തന്‍കോട് കൂട്ടക്കൊല : കേഡല്‍ 26 വരെ റിമാന്‍ഡില്‍



തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍ രാജയെ തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. കേഡലിന്റെ മാനസികനിലയെക്കുറിച്ചു പരിശോധന നടത്താന്‍ മെഡിക്കല്‍ സംഘത്തിന്റെ മുന്നില്‍ ഹാജരാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹരജി നല്‍കി. ഈ ഹരജിയില്‍ കോടതി ഇന്നു വിധിപറയും. ഇന്നലെ കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയ സാഹചര്യത്തിലാണ് പ്രതിയെ കോടതിയില്‍ ഹാജരാക്കിയത്. അഭിഭാഷകനോട് സംസാരിക്കാന്‍ അനുവദിക്കണമെന്നും തനിക്കു ഭ്രാന്താണെന്നും ചികില്‍സ നല്‍കണമെന്നും കേഡല്‍ പ്രതിക്കൂട്ടില്‍നിന്ന്് മജിസ്‌ട്രേറ്റിനോട് വിളിച്ചുപറഞ്ഞു. എന്നാല്‍, സുരക്ഷാകാരണത്താ ല്‍ അഭിഭാഷകനോട് സംസാരിക്കാനുള്ള അനുമതി നല്‍കാനാവില്ലെന്നും ജയിലില്‍ വച്ച് സംസാരിക്കാന്‍ അനുവദിക്കാമെന്നും കോടതി പറഞ്ഞു. ഇക്കഴിഞ്ഞ എട്ടിനാണ് നാടിനെ നടുക്കിയ കൂട്ടക്കൊലപാതകം നടന്നത്.
Next Story

RELATED STORIES

Share it