Alappuzha local

നദിയിലേക്ക് പായല്‍ തള്ളുന്നു; പായിപ്പാട്ട് ആറ്റില്‍ ജലഗതാഗതം നിലച്ചു

ഹരിപ്പാട്: വീയപുരം പഞ്ചായത്തിലെ അച്ചന്‍കോവിലാറ്റിലേക്ക് വന്‍തോതില്‍ പാടശേഖരങ്ങളിലെ പോളയും പായലും തള്ളിയതിനെ തുടര്‍ന്ന് പായിപ്പാട് ജലോല്‍സവ പവലിയന് മുന്‍വശത്ത് പാലത്തിന്റെ സ്പാനുകളില്‍ കുരുങ്ങി പോള തിങ്ങി. ഇതിനെ തുടര്‍ന്ന് പ്രദേശത്തെ ജലഗതാഗതം നിലച്ചു.
പോള തിങ്ങിയതിനെ തുടര്‍ന്ന് രൂക്ഷമായ പ്രതിസന്ധി നേരിടുന്നത് ചെറുകിട ഉള്‍നാടന്‍ മല്‍സ്യത്തൊഴിലാളികളാണ്. ചെറുവള്ളങ്ങളില്‍ യാത്ര ചെയ്യുന്നവരും പോളയില്‍ കുടുങ്ങുന്ന അവസ്ഥയിലാണ്. പള്ളിപ്പാട് ,കരീപ്പാടം, ഏഴാം ബ്ലോക്ക് , നാലുകെട്ടുംകവല ,തുടങ്ങിയ സ്ഥലങ്ങളിലെ വര്‍ഷങ്ങളായി തരിശു കിടന്ന പാടശേഖരങ്ങളിലെ മാലിന്യങ്ങളാണ് പുഞ്ചകൃഷി സീസണായതോടെ നദിയിലേക്ക് തള്ളുന്നത്.
പാടശേഖരങ്ങളുടെ പുറംബണ്ടുകളില്‍ വാരിവെച്ചാല്‍ ശക്തമായ ചൂടില്‍ ഉണങ്ങിയ ശേഷം തീയിട്ട് കത്തിച്ചു കളഞ്ഞാല്‍ വളമായി തന്നെ അത് ഉപയോഗിക്കാമെന്നിരിക്കെയാണ് അതിന് ശ്രമിക്കാതെ തള്ളിവിടുന്നത്. മേഖലയില്‍ ജനവാസമില്ലാത്തിനാല്‍ ഇതിനെതിരെ പ്രതികരിക്കുന്നതിനും നിര്‍വ്വാഹമില്ല. അനധികൃതമായ ഈ നടപടിക്കെതിരെതിരെ തദ്ദേശ സ്ഥാപനങ്ങള്‍ നടപടിയെടുക്കാത്തതാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പ്രചോദനമാകുന്നതെന്നും ആരോപണമുണ്ട്. ഇറിഗേഷന്‍ വകുപ്പും ഈ വിഷയത്തില്‍ മൗനം പാലിക്കുകയാണ്.
Next Story

RELATED STORIES

Share it