Kollam Local

നദികളുടെ പുനരുജ്ജീവനത്തിന് വര്‍ധിച്ച പ്രാധാന്യം നല്‍കും: മന്ത്രി കെ രാജു

കൊല്ലം: കേരളത്തിലെ നദികളുടെ സംരക്ഷണത്തിനും പുനരുജ്ജീവനത്തിനും വര്‍ധിച്ച പ്രാധാന്യം നല്‍കുമെന്ന് മന്ത്രി കെ രാജു പറഞ്ഞു. ലോക പരിസ്ഥിതിദിനാഘോഷം പുനലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഏറ്റവുമധികം നദികളാല്‍ അനുഗ്രഹിക്കപ്പെട്ടിട്ടും കേരളം ഇന്ന് ജലക്ഷാമത്താല്‍ ബുദ്ധിമുട്ടുകയാണ്. നദികളുടെ ജലനിരപ്പ് ക്രമാധീതമായി താഴ്ന്നു. മാലിന്യത്താലും മണലൂറ്റ് അടക്കമുള്ള ചൂഷണത്താലും ഒട്ടുമിക്ക നദികളും ഇന്ന് മരണത്തിന്റെ വക്കിലാണ്. ഇതിന് പരിഹാരം കണ്ടേ തീരു. ഇതിനായി വനംവകുപ്പ് പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കും. നദികളുടെ ഇരുകരകളിലും വൃക്ഷതൈകള്‍ വച്ചു പിടിപ്പിച്ചും മാലിന്യത്തില്‍ നിന്നും രക്ഷിച്ചും നദികളുടെ ആവാസ്ഥ വ്യവസ്ഥ പുസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.
വനത്തിനുള്ളിലേക്കുള്ള മനുഷ്യന്റെ അധിനിവേശത്തെ ചെറുക്കും. വന്യമൃഗങ്ങള്‍പോലും ഇന്ന് മനുഷ്യന്റെ ഇരയായി തീരുന്നു. വയനാട്ടില്‍ അടുത്തകാലത്ത് കാട്ടാനയെ വെടിവച്ചു കൊന്നതും ഇത്തരത്തിലുള്ള ചൂഷണത്തിന്റെ ഫലമായിട്ടാണ്. ഇതിലെ കുറ്റവാളികളെ എത്രയുംപെട്ടെന്ന് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരും. സാമൂഹ്യ വനവല്‍ക്കരണത്തിന്റെ ഭാഗമായി സോഷ്യല്‍ ഫോറസ്ട്രിവഴി 60 ലക്ഷം വൃക്ഷതൈകള്‍ സംസ്ഥാനത്ത് സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികള്‍ വഴി വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
പുനലൂര്‍ മുനിസിപ്പല്‍ ചെയര്‍മാന്‍ എം എ രാജഗോപാല്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജഗദമ്മ, പ്രിന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍മാരാജ എസ് സി ജോഷി, ജി ഹരികുമാര്‍, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ കെ പ്രഭ, കൗണ്‍സിലര്‍ നെല്‍സന്‍ സെബാസ്റ്റ്യന്‍, ഡോ എ യൂനസ് കുഞ്ഞ്, വേങ്ങയില്‍ ഷംസ്, തസ്‌നിജേക്കബ്, എല്‍ സുഗുതന്‍, പ്രിസന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഫോറസ്റ്റ് ഫോഴ്‌സ് ഡോ ബി എസ് കോറി, പ്രിസന്‍സിപ്പല്‍ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ സോഷ്യല്‍ ഫോറസ്ട്രി സി എസ് യാലക്കി സംസാരിച്ചു.
Next Story

RELATED STORIES

Share it