നട അടച്ചിടാന്‍ പറ്റില്ല: തന്ത്രി കണ്ഠരര് രാജീവര്

ശബരിമല: യുവതികള്‍ ശബരിമലയിലെത്തിയാല്‍ ക്ഷേത്രം അടച്ചിടുമെന്ന പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നു തന്ത്രി കണ്ഠരര് രാജീവര്. അമ്പലം അടച്ചിടാന്‍ പറ്റില്ലെന്നും അത് ആചാരലംഘനമാണെന്നും അദ്ദേഹം പറഞ്ഞു. മാസത്തില്‍ അഞ്ചു ദിവസം നട തുറന്ന് പൂജ നടത്തുന്നത് ഇവിടത്തെ ആചാരത്തിന്റെ ഭാഗമാണ്. അതു മുടക്കാനോ ക്ഷേത്രം അടച്ചിടാനോ സാധിക്കില്ലെന്നു കണ്ഠരര് രാജീവര് പറഞ്ഞു. ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ ലംഘിക്കുന്നതില്‍ ദുഃഖമുണ്ടെന്നു മാളികപ്പുറം മേല്‍ശാന്തി അനീഷ് നമ്പൂതിരി. ആചാരങ്ങളും അനുഷ്ഠാനങ്ങളും പിന്തുടര്‍ന്നുവന്നവരെ പുതിയ സാഹചര്യം വിഡ്ഢികളാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതികള്‍ ശബരിമലയിലെത്തിയാല്‍ ശബരിമല ദര്‍ശനം നിര്‍ത്തുമെന്നു ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. യാതൊരുവിധ പ്രതിഷേധത്തിനും താനില്ല. പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ ജീവത്യാഗം ചെയ്യേണ്ടിവന്നാലും വിഷമമില്ലെന്നും പ്രയാര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു. പമ്പയില്‍ പ്രതിഷേധസമരമോ ആരെയെങ്കിലും തടയുകയോ ചെയ്യില്ലെന്നു ശബരിമല സംരക്ഷണ സേനാ നേതാവ് രാഹുല്‍ ഈശ്വര്‍. ഭക്തരുടെ പ്രാര്‍ഥനയും നാമജപവും മാത്രമാണ് നടക്കുന്നതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it