kannur local

നടുവനാട് സിപിഎം ഓഫിസിന് നേരെ ബോംബേറ്

മട്ടന്നൂര്‍: സിപിഎം നടുവനാട് ബ്രാഞ്ച് കമ്മിറ്റി ഓഫിസായി പ്രവര്‍ത്തിക്കുന്ന എകെജി സ്മാരക മന്ദിരം ബോംബെറിഞ്ഞ ശേഷം അടിച്ചുതകര്‍ത്തു. ഇന്നലെ പുലര്‍ച്ചെ നാലോടെയാണ് ആക്രമണമുണ്ടായത്.
ഓഫിസിന് ബോംബെറിഞ്ഞ ശേഷം അക്രമിസംഘം അകത്തുകയറി അടിച്ചുതകര്‍ക്കുകയായിരുന്നു. ഓഫിസിന്റെ ജനല്‍ച്ചിലുകളും ഫര്‍ണിച്ചറും നശിപ്പിച്ചിട്ടുണ്ട്. അക്രമത്തില്‍ പ്രധിഷേധിച്ച് നടുവനാട് മേഖലയില്‍ ഇന്നലെ സിപിഎം ഹര്‍ത്താലാചരിച്ചു. രണ്ടുമാസം മുമ്പ് നവീകരണ പ്രവൃത്തി പൂര്‍ത്തിയാക്കിയ ഓഫിസാണ് ആക്രമിക്കപ്പെട്ടത്.
വായനശാല ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്ന ഓഫിസില്‍ ബോംബെറിഞ്ഞ ശേഷം മുന്‍വശത്തെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയാണ് അക്രമം നടത്തിയത്.
10 ജനല്‍ ചില്ലുകള്‍, 3 വാതിലുകള്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ഫര്‍ണിച്ചര്‍ എന്നിവ തകര്‍ത്തിട്ടുണ്ട്. റോഡില്‍ നിന്ന് ഓഫിസിലേക്കുള്ള വഴി തടസ്സപ്പെടുത്തിയാണ് അക്രമം നടത്തിയത്. ദിവസങ്ങളായി സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് പോലിസ് ക്യാംപ് ചെയ്തിരുന്നു.
ശബ്ദംകേട്ട് പോലിസുകാര്‍ സ്ഥലത്തേക്കു പോവാന്‍ ശ്രമിച്ചെങ്കിലും ബോംബ് സ്‌ഫോടനം നടന്നതിനാല്‍ എത്താനായില്ല.
സിപിഎം, ആര്‍എസ്എസ് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന മേഖലയാണിത്. ഏതാനും ദിവസം മുമ്പ് നടുവനാടിനടുത്ത് ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറുണ്ടായിരുന്നു.
ഇതിന്റെ തുടര്‍ച്ചയാണ് പാര്‍ട്ടി ഓഫിസിന് നേരെ അക്രമമുണ്ടായതെന്നാണ് നിഗമനം. പ്രദേശത്ത് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കണക്കിലെടുത്ത് മട്ടന്നൂര്‍ സിഐ ജോണ്‍, എസ്‌ഐ രാജീവ്കുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കനത്ത പോലിസ് ക്യാംപ് ചെയ്തുവരികയാണ്. അക്രമത്തിന് പിന്നില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നു സിപിഎം ആരോപിച്ചു.
Next Story

RELATED STORIES

Share it