kannur local

നടുവനാട് മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ നടുവനാട്, കുട്ടുറുഞ്ഞാല്‍ മേഖലകളില്‍ ഡെങ്കിപ്പനി പടരുന്നു. പനി ബാധിച്ച അഞ്ച് വീടുകളിലെ ആറുപേര്‍ മട്ടന്നൂരിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ ചികില്‍സ തേടി. ഡെങ്കിപ്പനിക്കു പുറമെ ചിക്കന്‍പോക്‌സും പടര്‍ന്നുപിടികൂടുന്നുണ്ട്.
നഗരസഭ കൗണ്‍സിലര്‍മാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്നു ഇരിട്ടിയില്‍ നിന്നെത്തിയ ആരോഗ്യ വകുപ്പ് സംഘം സ്ഥലം സന്ദര്‍ശിച്ചു. രോഗം പടരാതിരിക്കുന്നതിനാവശ്യമായ ബോധവല്‍ക്കരണവും ഫോഗിങും അടുത്ത ദിവസം തന്നെ ആരംഭിക്കാനും തീരുമാനിച്ചു. സാമ്പത്തികമായി ഏറെ പ്രയാസമനുഭവപ്പെടുന്ന ഘട്ടത്തില്‍ രോഗം പടര്‍ന്നുപിടിക്കുന്നത് പ്രദേശവാസികളില്‍ ആശങ്കയുയര്‍ത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it