നടുക്കം മാറാതെ മല്‍സ്യത്തൊഴിലാളികള്‍

വിഴിഞ്ഞം: കൊടുങ്കാറ്റില്‍പ്പെട്ട് കടലില്‍ കുടുങ്ങിയ മല്‍സ്യത്തൊഴിലാളികള്‍ക്ക് പറയാനുള്ളത്് ആരെയും നടുക്കുന്ന അനുഭവങ്ങള്‍. ഭക്ഷണവും കുടിവെള്ളവുമില്ലാതെ ആര്‍ത്തലയ്ക്കുന്ന കടലില്‍ മരണത്തെ മുഖാമുഖം കണ്ട് ഇവര്‍ തള്ളിനീക്കിയത് നിസ്സഹായതയുടെയും ആശങ്കയുടെയും മണിക്കൂറുകളാണ്. ഇത്തരത്തിലൊരു കടലിനെ ഇതിനുമുമ്പൊരിക്കലും കണ്ടിട്ടില്ലെന്ന് രക്ഷപ്പെട്ട് കരയിലെത്തി ചികില്‍സയില്‍ കഴിയുന്നവര്‍ പറയുന്നു.200ഓളം മല്‍സ്യത്തൊഴിലാളികളെയാണ് കോസ്റ്റ്്ഗാര്‍ഡും നാവിക-വ്യോമസേനകളും ചേര്‍ന്നു രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചത്. ആശുപത്രിക്കിടക്കയില്‍ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുകയാണെങ്കിലും ആഴക്കടലില്‍ നേരിട്ട അനുഭവങ്ങളുടെ നടുക്കത്തില്‍ നിന്ന് ഇവരില്‍ പലരും മോചിതരായിട്ടില്ല. രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയ ഒരു ബോട്ട് സഹായത്തിനായി കേഴുന്ന തങ്ങളെ കാണാതെ കടന്നുപോയ ദൃശ്യം പൂന്തുറയില്‍ നിന്നുള്ള സ്റ്റീഫന് മറക്കാനാവില്ല. അവസാന പ്രതീക്ഷയും അവസാനിച്ചെന്നു തോന്നി—യ നിമിഷങ്ങള്‍ക്കൊടുവില്‍ ബോട്ട്് മടങ്ങിവരുകയായിരുന്നു.രക്ഷപ്പെടുത്തിയ മല്‍സ്യത്തൊഴിലാളികളില്‍ ഏറെപേര്‍ക്കും ദേഹമാസകലം പരിക്കുകളുണ്ട്. പലരും ചൂടുവെള്ളത്തിനും ഭക്ഷണത്തിനും വേണ്ടി കേഴുകയായിരുന്നു. സിനിമയില്‍പ്പോലും ഇത്രയും ഭീകരമായൊരു കടലിനെ കണ്ടിട്ടില്ലെന്ന് നീണ്ടകരയില്‍ നിന്നുള്ള ടൈറ്റസ് എന്ന മല്‍സ്യത്തൊഴിലാളി പറഞ്ഞു. ശക്തമായ കാറ്റ് തങ്ങളെ കടലിലേക്ക് എടുത്തെറിഞ്ഞപോലെയാണു തോന്നിയത്. രക്ഷാപ്രവര്‍ത്തകര്‍ എത്തും വരെ ഒരുവിധം ബോട്ടില്‍ പിടിച്ചുനിന്നു. ശക്തമായ കാറ്റ് തങ്ങളുടെ ബോട്ടിനെ 100 കിലോമീറ്ററോളം ലക്ഷ്യമില്ലാതെ കൊണ്ടുപോയെന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന കെന്നഡി പറഞ്ഞു.
Next Story

RELATED STORIES

Share it