Flash News

നടി രമ്യക്കെതിരായ രാജ്യദ്രോഹ ഹരജി കോടതി തള്ളി



ബംഗളൂരു: രാജ്യദ്രോഹക്കുറ്റം ആരോപിച്ച് ബംഗളൂരു മുന്‍ കോണ്‍ഗ്രസ് എംപിയും നടിയുമായ രമ്യക്കെതിരേ സമര്‍പ്പിച്ച ഹരജി ബംഗളൂരു കോടതി തള്ളി. പാകിസ്താന്‍ നരകമല്ലെന്നും അവിടെ നല്ല ആളുകള്‍ ഉണ്ടെന്നുമുള്ള രമ്യയുടെ പരാമര്‍ശത്തിനെതിരേ മാണ്ഡ്യയിലെ അഭിഭാഷകനായ കറ്റ്‌നമാനെ വിറ്റല്‍ ഗൗഡ നല്‍കിയ സ്വകാര്യ അന്യായമാണ് കോടതി തള്ളിയത്. പാകിസ്താനെ ശത്രുരാജ്യമായി ഇന്ത്യ കാണുന്നില്ലെന്നും രമ്യയുടെ പരാമര്‍ശം രാജ്യദ്രോഹക്കുറ്റമായി കാണാന്‍ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. വിധിക്കെതിരേ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് വിറ്റല്‍ ഗൗഡ അറിയിച്ചു.
Next Story

RELATED STORIES

Share it