നടി പ്രത്യുഷ ഗര്‍ഭിണി ആയിരുന്നുവെന്ന് സൂചന

മുംബൈ: ടിവി സീരിയല്‍ നടി പ്രത്യുഷ ബാനര്‍ജി ആത്മഹത്യ ചെയ്യുന്നതിനു മുമ്പ് ഗര്‍ഭിണിയായിരുന്നുവെന്ന് മെഡിക്കല്‍ റിപോര്‍ട്ടില്‍ സൂചന. ജെജെ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ റിപോര്‍ട്ടിലാണ് ഇതു സംബന്ധിച്ച വിവരങ്ങള്‍ ഉള്ളത്. പ്രത്യുഷയുടെ കോശങ്ങളും ഗര്‍ഭപാത്രവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടര്‍മാര്‍ റിപോര്‍ട്ട് തയ്യാറാക്കിയതെന്ന് കേസന്വേഷണവുമായി അടുത്ത ബന്ധമുള്ള പോലിസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. ഭ്രൂണകോശത്തിന് അകാലമരണം സംഭവിച്ചതായി റിപോര്‍ട്ടിലുണ്ട്. പ്രത്യുഷ ഗര്‍ഭച്ഛിദ്രത്തിനു വിധേയയായിരുന്നതായി സംശയമുയര്‍ന്നിട്ടുണ്ട്.
ബാലികാവധു എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ പ്രശസ്തമായ പ്രത്യുഷയെ ഏപ്രില്‍ ഒന്നിനാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് കാമുകനും നടനും നിര്‍മാതാവുമായ രാഹുല്‍ രാജ് സിങിനെ പോലിസ് അറസ്റ്റ് ചെയ്തു. മെയ് ആദ്യവാരത്തോടെ പ്രത്യുഷയുടെ ആന്തരികാവയവങ്ങളുടെ ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുമെന്നാണ് പോലിസ് പ്രതീക്ഷിക്കുന്നത്.
Next Story

RELATED STORIES

Share it