Flash News

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ അമ്മയുടെ നിലപാട് പരിഹാസ്യം: എഐവൈഎഫ്



തിരുവനന്തപുരം: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സിനിമാ സംഘടനയായ അമ്മ സ്വീകരിക്കുന്ന നിലപാട് പരിഹാസ്യമാണെന്ന് എഐവൈഎഫ് സംസ്ഥാന  പ്രസിഡന്റ് ആര്‍ സജിലാലും സെക്രട്ടറി മഹേഷും പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ദിലീപിനെ ക്രൂശിക്കരുതെന്ന നയം സ്വീകരിച്ചതുവഴി അമ്മയുടെ നിലപാട് വ്യക്തമായിരിക്കുകയാണ്. സംഘടനയില്‍ അംഗമായ ഒരു നടിക്ക് നേരിടേണ്ടിവന്ന ദുരനുഭവത്തെക്കുറിച്ച് യോഗം ചര്‍ച്ചചെയ്തില്ലെന്ന ഭാരവാഹികളുടെ വാദംതന്നെ മുന്‍വിധിയോടു കൂടിയതാണ്. ഒരു എംപിയും, രണ്ട് എംഎല്‍എമാരും നയിക്കുന്ന സംഘടന വനിതകളോട് സ്വീകരിക്കുന്ന ഈ നിലപാട് പരിഷ്‌കൃത സമൂഹത്തിന് അപമാനമാണ്. ഇക്കാര്യത്തില്‍ സൂപ്പര്‍ താരങ്ങള്‍ പുലര്‍ത്തുന്ന മൗനം ദുരൂഹമാണെന്നും അവര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it