Flash News

നടി ആക്രമിക്കപ്പെട്ട സംഭവം: അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രം അമ്മയില്‍ ചര്‍ച്ചയെന്ന് ഇന്നസെന്റ്



കൊച്ചി: യുവ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി. എറണാകുളത്തെ സ്വകാര്യ ഹോട്ടലില്‍ ഇന്നലെ നടന്ന അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തവെ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. നിലവില്‍ കോടതിയില്‍ ഇരിക്കുന്ന കേസാണ്, അതുകൊണ്ടു തന്നെ ഇത്  യോഗത്തില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ഏതെങ്കിലും അംഗങ്ങള്‍ ആവശ്യപ്പെട്ടാല്‍ മാത്രം ചര്‍ച്ച ചെയ്യാമെന്നും  ഇന്നസെന്റ് പറഞ്ഞു.
Next Story

RELATED STORIES

Share it