നടിയെ ആക്രമിച്ച കേസ്: പോലീസ് ദിലീപിന്റെ മൊഴിയെടുക്കുന്നു
BY shinila shins28 Jun 2017 8:58 AM GMT
X
shinila shins28 Jun 2017 8:58 AM GMT
കൊച്ചി: നടിയെ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട കേസില്‍ പോലീസ് നടന്‍ ദിലീപിന്റെ മൊഴിയെടുക്കുന്നു. മൊഴി നല്‍കുന്നതിന് ദിലീപും സംവിധായകന്‍ നാദിര്‍ഷയും ആലുവ പോലീസ് ക്ലബ്ബില്‍ എത്തിയിട്ടുണ്ട്. പോലീസ് മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ബ്ലാക്‌മെയിലിങ് സംബന്ധിച്ച് താന്‍ നല്‍കിയ പരാതിയിലാണ് പോലീസ് മൊഴിയെടുക്കുന്നതെന്നാണ് ദിലീപ് പറയുന്നത്. എന്നാല്‍ നടിയെ ആക്രമിച്ച സംഭവം സംബന്ധിച്ചും പോലീസ് ദിലീപിനോട് ചോദിക്കും. എഡിജിപി ബി. സന്ധ്യയുടെ നേതൃത്വത്തിലാണ് മൊഴിയെടുക്കുന്നത്. തന്നെ ചില സിനിമകളില്‍നിന്ന് ഒഴിവാക്കിയതില്‍ പിന്നില്‍ നടന്‍ ദിലീപിന് പങ്കുണ്ടായിരുന്നതായി അക്രമത്തിനിരയായ നടി കഴിഞ്ഞ ദിവസം പോലീസിന് മൊഴി നല്‍കിയിരുന്നു. ദിലീപിനേയും നാദിര്‍ഷയേയും ഒറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും പോലീസ് കാര്യങ്ങള്‍ ചോദിച്ചറിയും. അതേസമയം, ഇന്ന് വൈകുന്നേരം അമ്മയുടെ യോഗം കൊച്ചിയില്‍ നടക്കുന്നുണ്ട്. അമ്മയുടെ ട്രഷററായ ദിലീപ് മൊഴി നല്‍കിയ ശേഷമാണ് യോഗത്തില്‍ പങ്കെടുക്കുകയെന്നാണ് റിപ്പോര്‍ട്ട്.
[related]
Next Story
RELATED STORIES
ഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTമോദിയുടെ മുഖ്യ വിമര്ശകന് ധ്രുവ് റാഠി അഞ്ച് പ്രാദേശിക ഭാഷകളില്‍ കൂടി...
19 April 2024 11:00 AM GMTപ്രിയ വര്‍ഗീസിന്റെ നിയമനം; ഹൈക്കോടതി വിധിക്കെതിരായ ഹരജി അടിയന്തരമായി ...
19 April 2024 10:37 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; ഒന്നാംഘട്ട വോട്ടെടുപ്പ് തുടങ്ങി
19 April 2024 5:48 AM GMTബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMT