Flash News

നടിയെ ആക്രമിച്ച കേസ് : പള്‍സര്‍ സുനിയുടെ റിമാന്‍ഡ് നീട്ടി



അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെയും കൂട്ടുപ്രതികളുടെയും റിമാന്‍ഡ് കോടതി നീട്ടി. നിലവിലെ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായതിനെ തുടര്‍ന്ന് അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയാണ് ഈ മാസം 21വരെ റിമാന്‍ഡ് നീട്ടിയത്. വിയ്യൂര്‍ ജയിലില്‍ കഴിയുന്ന സുനിയെ ഇന്നലെ അങ്കമാലി കോടതിയില്‍ ഹാജരാക്കിയില്ല. കേസിലെ രണ്ടാം പ്രതി മാര്‍ട്ടിനും മൂന്നാംപ്രതി മണികണ്ഠനും ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഇവരുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും.
Next Story

RELATED STORIES

Share it