Flash News

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ആവശ്യം അംഗീകരിച്ചില്ല; വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസ്:ദിലീപിന്റെ ആവശ്യം അംഗീകരിച്ചില്ല; വിചാരണ വൈകിപ്പിക്കാനാകില്ലെന്ന് ഹൈക്കോടതി
X
കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസിലെ വിചാരണ വൈകിപ്പിക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി. വിചാരണ തടയണമെന്നാവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹരജി പരിഗണിച്ചാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിചാരണ വൈകിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് കോടതി വ്യക്തമാക്കി. ഇതോടെ ബുധനാഴ്ച തന്നെ വിചരാണ തുടങ്ങുമെന്ന കാര്യത്തില്‍ ഉറപ്പായി. ബുധനാഴ്ച എല്ലാ പ്രതികളോടും ഹാജരാവാന്‍ വിചാരണക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുക.



നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജിയും ഇന്ന് പരിഗണിച്ചു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങള്‍ക്ക് പുറമേ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച മറ്റു തെളിവുകളും രേഖകളും തനിക്ക് ലഭിക്കാനുണ്ടെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. ഇവ ലഭിക്കേണ്ടത് തന്റെ അവകാശമാണെന്നും അവ നല്‍കാതെ വിചാരണ ആരംഭിക്കരുതെന്നുമായിരുന്നു ദിലീപിന്റെ വാദം. ഹരജിയില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്. ഹരജി മാര്‍ച്ച് 21ന് വീണ്ടും പരിഗണിക്കും.
Next Story

RELATED STORIES

Share it