Flash News

നടിയെക്കുറിച്ച് മോശം പരാമര്‍ശം : ദിലീപ് ഖേദം പ്രകടിപ്പിച്ചു



കൊച്ചി: ആക്രമണത്തിനിരയായ നടിയെ ക്കുറിച്ച് സ്വകാര്യ ചാനലില്‍ മോശമായി സംസാരിച്ചതില്‍ ദിലീപ് ഖേദം പ്രകടിപ്പിച്ചു. ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തിനു ശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു ദിലീപിന്റെ ഖേദപ്രകടനം. അമ്മയിലെ അംഗങ്ങളാരും ഈ വിഷയത്തില്‍ പരസ്യ പ്രതികരണങ്ങള്‍ നടത്തിയിട്ടില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് ചൂണ്ടിക്കാട്ടി. എന്നാല്‍, നടിക്കെതിരേ ചാനലില്‍ സംസാരിച്ച ദിലീപ് അമ്മയിലെ അംഗമാണ് എന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടിയതോടെയാണ് മറുപടിപറയാന്‍ തയ്യാറായത്. തന്റെ പരാമര്‍ശങ്ങള്‍ മറ്റു മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. നടിയെ ഒരിക്കലും മോശമായി ചിത്രീകരിച്ചിട്ടില്ല. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ നന്നായി ആലോചിക്കണമെന്നാണ് പറഞ്ഞത്. പള്‍സര്‍ സുനിയും നടിയും തമ്മില്‍ പരിചയമുണ്ടെന്ന് മറ്റുള്ളവര്‍ പറഞ്ഞുള്ള അറിവാണ്. എങ്കിലും ഇതുസംബന്ധിച്ച് നടിക്കുണ്ടായ മാനസിക വിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായി ദിലീപ് പറഞ്ഞു. അതേസമയം, ബുധനാഴ്ച ആലുവ പോലിസ് ക്ലബില്‍ ദിലീപിനെ ചോദ്യംചെയ്തതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. നടി ആക്രമണത്തിനിരയായ വിവരം സിനിമയില്‍ നിന്നുള്ളൊരു സുഹൃത്ത് വഴിയാണ് അറിഞ്ഞതെന്ന് ദിലീപ് പറഞ്ഞു. ഇതിനുശേഷം നടിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചു. എന്നാല്‍, സാധിച്ചില്ല. നടിയുമായി അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നു. സിനിമയില്‍നിന്ന് പുറത്താക്കാന്‍ ശ്രമിച്ചിട്ടില്ല. തന്റെ സിനിമയില്‍ നടി അഭിനയിക്കാതിരുന്നതിന് കാരണം പറ്റിയ കഥാപാത്രങ്ങളില്ലാത്തതിനാലാണെന്നും ദിലീപ് മൊഴി നല്‍കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it