wayanad local

നടവയല്‍ മേഖലയില്‍ വന്യമൃഗശല്യം;ജനകീയ സമരസമിതി പ്രക്ഷോഭത്തിന്‌

നടവയല്‍: മേഖലയിലെ അതിരൂക്ഷമായ വന്യമൃഗശല്യത്താ ല്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ ജനകീയ സമിതി രൂപീകരിച്ച് ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുന്നു. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കൃഷിയും ജനജീവിതവും വഴിമുട്ടിയ അവസ്ഥയിലും വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണാന്‍ വനംവകുപ്പിനോ മാറിവരുന്ന സര്‍ക്കാരുകള്‍ക്കോ കഴിയുന്നില്ല. ഇതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10 മുതല്‍ സമരസമിതിയുടെ നേതൃത്വത്തില്‍ നടവയല്‍ വില്ലേജ് ഓഫിസ് ഉപരോധിക്കും. നടവയലില്‍ പേരൂര്‍ അയനിമൂല കോളനി മുതല്‍ മാന്തടം കടവുവരെ നാലര കിലോമീറ്ററും കോച്ചേരി കടവ് മുതല്‍ നെയ്ക്കുപ്പ പാത്രമൂല കോളനി വരെ അഞ്ചു കിലോമീറ്റര്‍ ദൂരവും വനാതിര്‍ത്തി ഭാഗത്ത് വൈദ്യുതി വേലി നവീകരിക്കുക, മികവുറ്റ ബാറ്ററികളും ചാര്‍ജറുകളും അനുബന്ധ ഉപകരണങ്ങളും ലഭ്യമാക്കുക, വൈദ്യുതിവേലി സംരക്ഷണത്തിന് വേണ്ടത്ര ജീവനക്കാരെ നിയമിക്കുക, നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങളെ തുരത്താന്‍ രാത്രി കാവല്‍ സ്‌ക്വാഡുകള്‍ക്ക് രൂപം നല്‍കുക, അവര്‍ക്കു വേണ്ട ഉപകരണങ്ങളും വേതനവും അനുവദിക്കുക, വനാതിര്‍ത്തിയില്‍ ചതുപ്പുകളില്‍ മുള്‍ച്ചെടി വേലികള്‍ നട്ടുപിടിപ്പിക്കുക, വനാതിര്‍ത്തി മേഖലയില്‍ റെയില്‍ ഫെന്‍സിങ് സംവിധാനം സ്ഥാപിക്കുക, സ്ഥിരം നാട്ടിലിറങ്ങി കുഴപ്പമുണ്ടാക്കുന്ന ആനകളെ പിടികൂടി മെരുക്കി വനപരിപാലന സേനയുടെ ഭാഗമാക്കുക, വയനാട്ടില്‍ സുവോളിജിക്കല്‍ പാര്‍ക്ക് ആരംഭിച്ച് പ്രശ്‌നക്കാരായ വന്യമൃഗങ്ങളെ പുനരധിവസിപ്പിക്കുക, വന്യമൃഗ പ്രതിരോധ പ്രവര്‍ത്തനത്തിന് ആവശ്യമായ ഫണ്ട് വകയിരുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് ജനകീയ സമരസമിതി ഉന്നയിക്കുന്നത്.
Next Story

RELATED STORIES

Share it