kannur local

നടപ്പാതയിലും മാലിന്യം; തെക്കി ബസാര്‍ രോഗഭീതിയില്‍



കണ്ണൂര്‍: നഗരത്തിന്റെ പല ഭാഗത്തും കുമിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ കാല്‍നടയാത്രക്കാരെ പോലും ദുരിതത്തിലാക്കുന്നു. ഹോട്ടലുകള്‍, കച്ചവട സ്ഥാപനങ്ങള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങൡനിന്നെല്ലാം വലിച്ചെറിയുന്ന മാലിന്യങ്ങളാണ്് നഗരത്തിന്റെ ചില ഭാഗങ്ങൡ ദിവസങ്ങോളമായി കുമിഞ്ഞുകൂടിക്കിടക്കുന്നത്. പ്രധാനപ്പെട്ട നിരവധി സ്ഥാപനങ്ങളുടെ അടുത്ത് കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങള്‍ മാറ്റാന്‍ ബന്ധപ്പെട്ടവര്‍ ഗൗനിക്കുന്നില്ലെന്നും പരാതിയുണ്ട്. തെക്കി ബസാര്‍, കെഎസ്ആര്‍ടിസി ബസ്ഡിപോ പരിസരം, പോലിസ് ഗ്രൗണ്ടിന് വെളിയില്‍, പഴയ ബസ്സ്റ്റാന്‍ഡ് പരിസരം എന്നിവിടങ്ങളിലെല്ലാം ഇത്തരത്തില്‍ മാലിന്യ കൂമ്പാരങ്ങള്‍ മാറ്റാതെയുണ്ട്. പ്രധാന റോഡുകള്‍ക്ക് ചേര്‍ന്നുകിടക്കുന്ന ഫൂട്ട്പാത്ത് ഉള്‍പ്പെടുത്തിയാണ് ചിലയിടങ്ങളില്‍ മാലിന്യ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. തെക്കിബസാറിലെ മാലിന്യകേന്ദ്രത്തില്‍നിന്നുള്ള മാലിന്യങ്ങള്‍ ഫൂട്ട്പാത്തില്‍ നിറഞ്ഞുകിടക്കുന്നതിനാല്‍ കാല്‍നടയാത്ര ദുസ്സഹമായി. നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ഇവിടെ ടെക്‌സ്റ്റൈല്‍സ്, കെഎസ്ഇബി ഓഫിസ്, ഇന്‍ഡ്യന്‍ കോഫി ഗൗസ്, ജില്ലാലൈബ്രറി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ബസ് ഉള്‍പ്പെടെ ദിവസവും ആയിരക്കണക്കിന് വാഹനങ്ങള്‍ ഈ റോഡിലൂടെ കടന്നുപോകുന്നു. അതിനാല്‍ ജനത്തിരക്കേറിയ സ്ഥലമാണിത്. മാലിന്യം മഴയില്‍ ഒഴുകി പരിസരങ്ങൡ വ്യാപിക്കുകയും ഈച്ചയും കാക്കയും നായ്കളും അതില്‍ വിരഹിക്കുകയും ചെയ്യുന്നു. ഇതോടെ പരിസരഭാഗം രോഗഭീതിയിലാണ്.പകര്‍ച്ചപ്പനിയും മഞ്ഞപ്പിത്തം പോലുള്ള രോഗങ്ങളും കൂടിവരുന്നതായി റിപോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ നഗരമധ്യത്തിലെ മാലിന്യ നിര്‍മാര്‍ജനത്തിന് വഴി കണ്ടെത്താത്തത് നാട്ടുകാരുടെ ശക്തമായ എതിര്‍പ്പിനിടയാക്കിയിട്ടുണ്ട്്.
Next Story

RELATED STORIES

Share it