ernakulam local

നടപ്പാതകളില്‍ അനധികൃത പാര്‍ക്കിങ്: കാല്‍നടയാത്രക്കാര്‍ ദുരിതത്തില്‍

കാലടി: പട്ടണത്തിലെ മലയാറ്റൂര്‍, മഞ്ഞപ്ര, പെരുമ്പാവൂര്‍, അങ്കമാലി റോഡുകളിലെ നടപ്പാതകള്‍ കൈയേറുന്നത് പതിവാകുന്നു. വ്യാപാരികള്‍ വില്‍പന ചരക്കുകള്‍ നിരത്തുന്നതിന് പുറമേ വാഹനങ്ങളും കൊണ്ടു വന്നിടുന്നത് കാല്‍നടയാത്ര അസാധ്യമാക്കുന്നു.
ഇരുചക്രവാഹനങ്ങള്‍, കാറുകള്‍ തുടങ്ങിയവയാണ് പലപ്പോഴും അനധികൃത പാര്‍ക്കിങ് നടത്തുന്നത്. വീതി കുറഞ്ഞതും, തിരക്കേറിയതുമായ റോഡുകളാണ് ഇവിടെയുള്ളത്.
പ്രായമായവരും വിദ്യാര്‍ഥികളും വളരെ കഷ്ടപ്പെട്ടാണ് നടപ്പാതകളിലൂടെ ഒതുങ്ങി നടക്കുന്നത്. എന്നാല്‍ വ്യാപാരസ്ഥാപനങ്ങളും വാഹന ഉടമകളും വഴി കൈയേറുന്നതു മൂലം റോഡിലിറങ്ങി നടക്കേണ്ട അവസ്ഥയുണ്ടാക്കുന്നു. ഇതു പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.
ടൗണിലെത്തുന്നവര്‍ക്ക് ആവശ്യമായ പാര്‍ക്കിങ് ഏരിയ ഇല്ലാത്തതും പാര്‍ക്കിങ് നിയമങ്ങള്‍ അറിയാത്തവരുമാണ് സാമൂഹിക വിരുദ്ധപാര്‍ക്കിങ് നടത്തുന്നത്.
പഴക്കംചെന്ന സ്ലാബുകളാണ് നടപ്പാതയില്‍ ഇട്ടിരിക്കുന്നത്. വാഹനങ്ങള്‍ കയറുന്നതിനാല്‍ ഇവ പലയിടത്തും ഒടിഞ്ഞു തകര്‍ന്ന സ്ഥിതിയിലുമാണ്.
പഞ്ചായത്ത് നടപ്പാത കൈയേറ്റത്തിനെതിരേ പലപ്പോഴും മുന്നറിയിപ്പുകള്‍ നല്‍കാറുണ്ടെങ്കിലും ആരും ഗൗനിക്കാറില്ല. ഇതെല്ലാം സാധാരണ ജനങ്ങളെയാണ് ഗുരുതരമായി ബാധിക്കുന്നത്.
Next Story

RELATED STORIES

Share it