നടപടിക്രമങ്ങളുടെ മാര്‍ഗരേഖ രഹസ്യ സ്വഭാവമുള്ളത്: കേന്ദ്രം

ന്യൂഡല്‍ഹി: ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളുടെ മാര്‍ഗരേഖ (എംഒപി) പുറത്തുവിടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. എംഒപി രഹസ്യ സ്വഭാവമുള്ളതാണെന്നും പൊതുതാല്‍പര്യത്തില്‍ ഇപ്പോള്‍ പുറത്തുവിടാനാവില്ലെന്നും വിവരാവകാശ നിയമപ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി സെന്‍ട്രല്‍ പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫിസ് (സിപിഐഒ) വ്യക്തമാക്കി.
പരിഷ്‌കരിച്ച എംഒപിക്ക് ഇതുവരെ അന്തിമ രൂപം നല്‍കിയിട്ടില്ല. അതിനാല്‍, ഇപ്പോള്‍ അത് അനുവദിക്കാനാവില്ലെന്നാണ് പരസ്‌നാഥ് സിങ് നല്‍കിയ വിവരാവകാശ ചോദ്യത്തിന് മറുപടിയായി സിപിഐഒ അറിയിച്ചത്. സിപിഐഒയുടെ മറുപടിക്കെതിരേ എഫ്എഎ (ഫസ്റ്റ് അപ്പലറ്റ് അതോറിറ്റി)യായ ഡെപ്യൂട്ടി സെക്രട്ടറിക്ക് അപ്പീല്‍ നല്‍കിയെങ്കിലും സിപിഐഒയുടെ മറുപടി ശരിവയ്ക്കുകയായിരുന്നു എഫ്എഎ. അതേസമയം, ജുഡീഷ്യറിയുടെ സ്വാതന്ത്ര്യവും സുതാര്യതയുമായും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്ന നിര്‍ണായക വിവരങ്ങള്‍ പൊതുതാല്‍പര്യത്തിന്റെ മറവില്‍ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് പരസ്‌നാഥ് സിങ് പറഞ്ഞു.
Next Story

RELATED STORIES

Share it