Flash News

നടന്‍ ശശി കപൂര്‍ അന്തരിച്ചു

നടന്‍ ശശി കപൂര്‍ അന്തരിച്ചു
X


മുംബൈ: പ്രശസ്ത ബോളിവുഡ് നടനും നിര്‍മ്മാതാവുമായ ശശി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു.

1938 മാര്‍ച്ച് 18ന് ജനിച്ച ശശി കപൂറിന്റെ യഥാര്‍ത്ഥ നാമം ബല്‍ബീല്‍ രാജ് കപൂര്‍ എന്നാണ്.ബോളിവുഡിലെ തന്നെ അഭിനേതാക്കളായ രാജ് കപൂര്‍, ഷമ്മി കപൂര്‍, എന്നിവര്‍ സഹോദരന്മാരും, കരണ്‍ കപൂര്‍, കുണാല്‍ കപൂര്‍, സഞ്ജന കപൂര്‍ എന്നിവര്‍ മക്കളുമാണ്.
അമിതാബ് ബച്ചന്റെ കൂടെ അഭിനയിച്ചിട്ടുള്ള ദീവാര്‍ , ദോ ഓര്‍ ദോ പാഞ്ച്, നമക് ഹലാല്‍ എന്നീ ചിത്രങ്ങള്‍ ബോളിവുഡ് ചരിത്രത്തിലെ ശ്രദ്ധേയമായ ചിത്രങ്ങളാണ്.

1940 കളില്‍ ഒരു ബാല താരമായിട്ട്  ശശി കപൂര്‍ തന്റെ അഭിനയ ജീവിതം തുടങ്ങി. 1961 ല്‍ യശ് ചോപ്ര സംവിധാനം ചെയ്ത ധര്‍ം പുത്ര് എന്ന ചിത്രത്തിലൂടെ നായകവേഷത്തില്‍ അഭിനയിച്ചു. 1960 മുതല്‍ 1980 വരെ ബോളിവുഡിന്റെ പ്രിയപ്പെട്ട നായക നടനായി മാറാന്‍ ശശി കപൂറിന് കഴിഞ്ഞു. ഇതു വരെ 100 ലധികം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ കാല ഘട്ടത്തില്‍ അദ്ദേഹം ചില ഇംഗ്ലീഷ് ചിത്രങ്ങളില്‍ അഭിനയിച്ചു.
1980 ല്‍ ശശി കപൂര്‍ സ്വന്തമായി ഒരു ചലച്ചിത്രനിര്‍മ്മാണ കമ്പനി തുടങ്ങി. ഫിലിം വാലാസ് എന്ന ഈ നിര്‍മ്മാണ കമ്പനി, പല വിജയ ചിത്രങ്ങള്‍ നിര്‍മ്മിച്ചു. 1998 ല്‍ ഇറങ്ങിയ ജിന്ന എന്ന ചിത്രമാണ് അവസാനം അഭിനയിച്ചത്.
1958 ല്‍ ബ്രിട്ടീഷ് നടീയായ ജെന്നിഫര്‍ കെന്‍ഡലിനെ വിവാഹം ചെയ്തു. ഇവര്‍ ഒരുമിച്ച ആയിടക്ക് ചില ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. 1984 ല്‍ ജെന്നിഫര്‍ കെന്‍ഡല്‍ ക്യാന്‍സര്‍ മൂലം മരണമടഞ്ഞു.
Next Story

RELATED STORIES

Share it