Flash News

നടന്‍ മിഖായേല്‍ നിക്ക്വിസറ്റ് അന്തരിച്ചു



സ്‌റ്റോക്‌ഹോം: ദി ഗേള്‍ വിത്ത് ദി ഡ്രാഗണ്‍ റ്റാറ്റുവെന്ന സിനിമയില്‍ നായകനായി അഭിനയിച്ച സ്വീഡിഷ് നടന്‍ മിഖായേല്‍ നിക്ക്വിസറ്റ് (56) അന്തരിച്ചു. മില്ലേനിയം പരമ്പരയായ ചിത്രത്തില്‍ മിഖായേല്‍ ബ്ലോംക്വിസറ്റ് എന്ന മാധ്യമപ്രവര്‍ത്തകനായും അഭിനയിച്ചിട്ടുണ്ട്. കരളിനു കാന്‍സര്‍ ബാധിച്ച് ഒരു വര്‍ഷമായി ചികില്‍സയിലായിരുന്നു ഇദ്ദേഹം. നിക്ക്വിസറ്റ് എത്രത്തോളം കലയെ സ്്‌നേഹിക്കുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ക്ക് അദ്ദേഹത്തോടുളള സ്‌നേഹത്തില്‍നിന്നു അറിയാനാവുമെന്ന് ബന്ധുക്കള്‍ അനുസ്മരിച്ചു.
Next Story

RELATED STORIES

Share it