നടന്‍ മാമുക്കോയക്ക് വാട്‌സ്ആപ്പില്‍ 'മരണം'

കോഴിക്കോട്: നടന്‍ മാമുക്കോയ അന്തരിെച്ചന്ന വ്യാജവാര്‍ത്ത വാട്‌സ്ആപ്പില്‍ പരക്കുന്നു. ഇതിനെത്തുടര്‍ന്ന് കോഴിക്കോട്ടെ പത്രമോഫിസുകൡലേക്കും മറ്റും മാമുക്കോയയുമായി അടുപ്പമുള്ളവരും ചലച്ചിത്ര പ്രവര്‍ത്തകരും നിരന്തരം ഫോണില്‍ അന്വേഷണവുമായെത്തി. എന്നാല്‍, മാമുക്കോയയെ നേരില്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഞാന്‍ മരിച്ചിട്ടില്ല... മരിച്ചിട്ടില്ല എന്നു പറഞ്ഞു പറഞ്ഞ് ഞാന്‍ മരിക്കുമെന്ന അവസ്ഥയിലാണെന്നായിരുന്നു മറുപടി.

ക്രൂരമായ ഇത്തരം വ്യാജവാര്‍ത്തയ്ക്കു ഉത്തരവാദികളായവര്‍ക്കെതിരേ നടപടിയെടുക്കണമെന്ന് ആരാധകരും ബന്ധുക്കളും ആവശ്യപ്പെട്ടു. വാര്‍ത്തയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. വയനാട്ടിലെ കേന്ദ്രത്തിലാണ് മാമുക്കോയ ഉള്ളത്. ഫോണിലേക്ക് ഇടതടവില്ലാതെ കോളുകള്‍ വന്നുകൊണ്ടിരിക്കയാണെന്നും മാമുക്കോയ പറഞ്ഞു.
Next Story

RELATED STORIES

Share it