Movies

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു
X
Jishnu

കൊച്ചി: ചലച്ചിത്ര നടന്‍ ജിഷ്ണു രാഘവന്‍(35) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് ഏറെക്കാലമായി ചികില്‍സയിലായിരുന്നു. ഇന്നു രാവിലെ 8.15 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പഴയ കാല നടന്‍ രാഘവന്റെ മകനാണ്. നമ്മള്‍ എന്ന മലയാള ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. ഇടക്കാലത്ത് അസുഖം മാറിയതിനെ തുടര്‍ന്ന് വീണ്ടും മലയാള സിനിമയില്‍ സജീവമായിരുന്നു. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് അവസാന ചിത്രം. ട്രാഫിക്കിന്റെ ഹിന്ദി റീമേക്കിലുടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. തൊണ്ടയ്ക്കും ശ്വാസകോശത്തിനുമാണ് ക്യാന്‍സര്‍ ബാധ. വീണ്ടും അസുഖം കാണപ്പെട്ടതിനെ തുടര്‍ന്ന് മാസങ്ങളായി ചികില്‍സയിലായിരുന്നു. തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it