Flash News

നടന്‍വിജയ് തൂത്തൂകുടി സന്ദര്‍ശിച്ചു

നടന്‍വിജയ് തൂത്തൂകുടി സന്ദര്‍ശിച്ചു
X

തൂത്തുക്കുടി: സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെ വെടിയേറ്റ് മരിച്ചവരുടെ ബന്ധുക്കളെ സന്ദര്‍ശിക്കാന്‍ നടന്‍ വിജയ് തൂത്തുകുടിലെത്തി.മാധ്യമങ്ങളെ അറിയിക്കാതെ ഇന്നലെ അര്‍ധരാത്രിയോടെയായിരുന്നു വിജയ് കുടുംബാംഗങ്ങളെ കാണാനെത്തിയത്.വെടിവെപ്പിനിടെ കൊല്ലപ്പെട്ട 13 കുടുംബാംഗങ്ങളുടെ വീട്ടിലും വിജയ് സന്ദര്‍ശനം നടത്തിയിരുന്നു. ആരാധകര്‍ കൂടുമെന്നതിനാലും, നടന്‍ രജനീകാന്തിന്റെ സന്ദര്‍ശനം വിവാദമായ സാഹചര്യത്തിലും കൂടിയാണ് അദ്ദേഹം തന്റെ സന്ദര്‍ശനം  രഹസ്യമാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അര്‍ധരാത്രിയോടെ ബൈക്കിലെത്തിയ വിജയ് കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിക്കുകയും ഒരുലക്ഷം രൂപ വീതം ധനസഹായം നല്‍കുകയും ചെയ്തു. പ്രദേശവാസികളില്‍ ചിലര്‍ മൊബൈലില്‍ പകര്‍ത്തിയ ഫോട്ടോകള്‍ പ്രചരിച്ചതിനെത്തുടര്‍ന്നാണ് വിജയുടെ സന്ദര്‍ശനത്തെപ്പറ്റി മാധ്യമങ്ങള്‍ അറിഞ്ഞത്.
Next Story

RELATED STORIES

Share it