palakkad local

നടക്കാവ് റെയില്‍വേ മേല്‍പാലം : 35.98 കോടിയുടെ പ്രവൃത്തിക്ക് കിഫ്ബിയുടെ അനുമതി



മലമ്പുഴ: ഒലവക്കോട്-മലമ്പുഴ റോഡില്‍ നടക്കാവ് റെയില്‍വെ മേല്‍പാല നിര്‍മാണത്തിനായുള്ള 35.98 കോടിയുടെ പ്രൊജക്റ്റിന് കേരള ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് ബോര്‍ഡ് (കിഫിബി) അനുമതി ലഭിച്ചതായി വി എസ് അച്ചുതാനന്ദന്‍ എംഎല്‍എ അറിയിച്ചു. കിഫ്ബിയുടെ 28-ാമത്തെ ജനറല്‍ ബോഡി യോഗത്തിലാണ് സംസ്ഥാനത്തെ 53 പ്രൊജക്റ്റുകള്‍ക്ക് അംഗീകാരം കൊടുത്തത്. റോഡ്‌സ് ആന്റ് ബ്രിജസ് കോര്‍പറേഷന്‍ നടക്കാവ് മേല്‍പാലത്തിനായി സമര്‍പിച്ച 37.97 കോടിയുടെ പദ്ധതിയും ഇതിലുള്‍പ്പെടും. കിഫ്ബി അനുവദിക്കുന്ന 35.98 കോടിക്ക് നിബന്ധനയ്ക്ക് വിധേയമായി 18 മാസത്തിനകം പ്രവൃത്തി പൂര്‍ത്തിയാക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. കിഫ്ബി നിഷ്‌കര്‍ഷിച്ച മറ്റ് അടിസ്ഥാന നിബന്ധനകളെല്ലാം പാലിച്ചതിനെതുടര്‍ന്നാണ് അംഗീകാരം നല്‍കിയത്. എന്‍ജിനീയറിങ് ഡിസൈന്‍, എസ്റ്റിമെറ്റ്, നിക്ഷേപവുമായി ബന്ധപ്പെട്ട മറ്റ് മാനദണ്ഡങ്ങള്‍ എന്നിവ വിശദമായി പരിശോധിച്ചതിനെ തുടര്‍ന്നാണ് തുക അനുവദിക്കാനുള്ള അനുമതിയും അന്തിമ അംഗീകാരവും നല്‍കിയത്.  ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ തുടങ്ങാന്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടതായും എംഎല്‍എഅറിയിച്ചു.
Next Story

RELATED STORIES

Share it