palakkad local

നടക്കാവ് മേല്‍പ്പാലം: പുനരധിവാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ടു സമരം

പാലക്കാട്: നടക്കാവ് റെയില്‍വേ മേല്‍പാല നിര്‍മാണവുമായി ബന്ധപ്പെട്ട് ന്യായവില ഉറപ്പാക്കുക, നിലവിലുള്ള പ്ലാനില്‍ മാറ്റം വരുത്തുക, പുനരധിവാസ പാക്കേജ് ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് മേല്‍പാലത്തിന് സ്ഥലംവിട്ടു നല്‍കിയവര്‍ രാവിലെ ആറു മുതല്‍ വൈകിട്ട് ആറുവരെ  കടകള്‍ അടച്ച് മേല്‍പാലത്തിനു സമീപം ധര്‍ണ നടത്തി. ഏറ്റെടുക്കുന്ന സ്ഥലത്തിന് മാര്‍ക്കറ്റ്‌വിലയുടെ മൂന്നിരട്ടി തുക നല്‍കുമെന്ന വാഗ്ദാനം പാലിക്കുക, തറക്കല്ലിടുന്നതിനു മുന്‍പു സ്ഥലവില തീരുമാനിക്കുമെന്ന ഉറപ്പ് ഇനിയെങ്കിലും പാലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സ്ഥലം വിട്ടുനല്‍കിയവരും കച്ചവടക്കാരും സമരത്തിനിറങ്ങിയത്.
ഡി സദാശിവന്‍ ഉദ്ഘാടനം ചെയ്തു. കെ ശിവരാജേഷ് അധ്യക്ഷത വഹിച്ചു. കെ സി ജയപാലന്‍(സിപിഐ), ജോസ് മാത്യുസ്(സിപിഎം), എ സി മോഹനന്‍ (ബിജെപി), ഗോപിനാഥന്‍നായര്‍ (കോണ്‍ഗ്രസ്), ജയന്‍ മംബറം, (കേരള ജനപക്ഷം), അജിത് കൊല്ലങ്കോട്(വെല്‍ഫയര്‍ പാര്‍ട്ടി), മുഹമ്മദ്‌റാഫി (കേരള കോണ്‍ഗ്രസ്) അസന്‍ മുഹമ്മദ് ഹാജി, അറുമുഖന്‍, ശിവരാമന്‍, സ്ഥലം ഉടമാ പ്രതിനിധികള്‍ ജബ്ബാര്‍, ഷെരീഫ്, ഫസല്‍ഖാന്‍ സംസാരിച്ചു.അതേ സമയം, മേല്‍പാലത്തിനായുള്ള സ്ഥലമെടുപ്പു നടപടികള്‍ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് ജനകീയ സമിതി 21 മുതല്‍ അനിശ്ചിതകാല നിരാഹാര സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it