നഞ്ചന്‍കോട് പാതയ്ക്ക് സര്‍ക്കാര്‍ രണ്ടുകോടി അനുവദിക്കണമെന്ന്
BY fousiya sidheek22 Jun 2017 4:32 AM GMT
fousiya sidheek22 Jun 2017 4:32 AM GMT
മഞ്ചേരി: നിലമ്പൂര്‍- നഞ്ചന്‍കോട് റെയില്‍ പാതയുടെ ഡിപിആര്‍ തയ്യാറാക്കാന്‍ രണ്ടുകോടി രൂപ അനുവദിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും കേരളാ കോണ്‍ഗ്രസ് നേതാവുമായ പി സി തോമസ് മഞ്ചേരിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം നിരാഹാരം കിടക്കുമെന്നും തോമസ് പറഞ്ഞു. പദ്ധതി ഏകദേശം പൂര്‍ത്തീകരണത്തിലാണ്. എന്നാല്‍, കേന്ദ്രം അനുകൂലമായിട്ടും സംസ്ഥാനസര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. മലപ്പുറത്തിനും വയനാടിനും പ്രയോജനപ്പെടുന്ന പദ്ധതി മാത്രമല്ല നഞ്ചന്‍കോട്. തിരുവനന്തപുരത്തുനിന്ന് നഞ്ചന്‍കോട് വഴി ഡല്ഹിയിലത്താന് എളുപ്പമുള്ള പാത കൂടിയാണിത്. പത്തുകോടി ചെലവ് വരുന്ന പദ്ധതിക്ക് ആദ്യഘട്ടമെന്ന നിലയില്‍ രണ്ടുകോടി നീക്കിവച്ചാല്‍ മതിയാവുമെന്നും പി സി തോമസ് പറഞ്ഞു. വി ടി ബേബി, സംസ്ഥാന ജനറല്‍ സെക്രട്ടറി പി ജെ ബാബു പങ്കെടുത്തു.
Next Story
RELATED STORIES
മഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMTകെ കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല കമന്റിട്ട...
19 April 2024 10:47 AM GMTകാട്ടുമാടം മനയിൽ നിന്ന് പുരാതന വിഗ്രഹങ്ങളും സ്വര്‍ണാഭരണങ്ങളും കവര്‍ന്ന ...
19 April 2024 10:46 AM GMTരാഹുല്‍ ഗാന്ധിക്കെതിരെ പരിഹാസ പരാമര്‍ശവുമായി മുഖ്യമന്ത്രി പിണറായി...
19 April 2024 10:44 AM GMTകെകെ ശൈലജക്കെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്: ...
19 April 2024 10:43 AM GMT