Flash News

നജീബിന്റെ തിരോധാനം : വിധി 30ന്



ന്യൂഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ഥി നജീബ് അഹ്മദിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് ഒമ്പതു വിദ്യാര്‍ഥികളെ നുണപരിശോധനയ്ക്കു വിധേയരാക്കണമെന്ന ആവശ്യത്തില്‍ നേരത്തേ വാദംകേള്‍ക്കണമെന്ന ഹരജി കോടതി വിധിപറയാന്‍ മാറ്റി. ഈ മാസം 30ന് എട്ടു ജെഎന്‍യു വിദ്യാര്‍ഥികളുടെ സാന്നിധ്യത്തില്‍ അഡീഷനല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാല്‍ ഹരജിയില്‍ വിധി പറയും. ജെഎന്‍യുവിലെ ആദ്യവര്‍ഷ മൈക്രോബയോളജി ബിരുദ വിദ്യാര്‍ഥിയായ നജീബിനെ കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 16നാണ് കാണാതായത്.
Next Story

RELATED STORIES

Share it