Kottayam Local

നഗര ശുചീകരണത്തിന് കര്‍മപദ്ധതികള്‍

കാഞ്ഞിരപ്പള്ളി: നഗരത്തെ സമ്പൂര്‍ണമായി ശുചീകരിക്കാനുള്ള പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ ഗ്രാമപ്പഞ്ചായത്ത് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി. ടൗണ്‍ പ്രദേശത്തെ വിവിധ മേഖലകളായി തിരിച്ച് ശുചീകരണം നടത്തും. വ്യാപാരികള്‍ കുടുംബശ്രീ ഉള്‍പ്പെടുയുള്ളവരുടെ സഹകരണത്തോടെ പദ്ധതി നടപ്പാക്കും.
പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിനും സമഗ്രമായി പദ്ധതി നടപ്പിലാക്കും. സ്വരൂമയുടെ നേതൃത്വത്തില്‍ സ്‌കൂളുകളിലും അരാധനാലയങ്ങളിലും നടപ്പാക്കിവരുന്ന് പ്ലാസ്റ്റിക്ക് ശേഖരണ പരിപാടി പഞ്ചായത്ത് മുഴുവന്‍ വ്യാപിപ്പിക്കാന്‍ നടപടി സ്വീകരിക്കും. മാലിന്യ നിര്‍മാര്‍ജനത്തിന് ശാസ്ത്രീയമായി പുതിയ പദ്ധതികള്‍ പഠിച്ച് നടപ്പിലാക്കും.
സമ്പൂര്‍ണ ശുചിത്വ നഗരമായി കാഞ്ഞിരപ്പള്ളിയെ മാറ്റുന്നതിന്റെ മുന്നോടിയായി റിപ്പബ്ലിക്ക് ദിനത്തില്‍ വിദ്യാര്‍ഥികള്‍ വ്യാപാരികള്‍ തൊഴിലാളികള്‍, യുവജന സന്നദ്ധ രാഷ്ട്രീയ സംഘടനകള്‍ എന്നിവരുടെ സഹകരണത്തോടെ നഗര ശുചീതകരണം നടത്തും. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും കാംപയിനും നടത്തും. പരിപാടിയുടെ നടത്തിപ്പിന്ന മോണിറ്ററിങ് കമ്മിറ്റിയേയും രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഷക്കീല നസീറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി എം എസ് രവി, വൈസ്പ്രസിഡന്റ് ജോഷി അഞ്ചനാടന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ ജോഷി, സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ ആര്‍ തങ്കപ്പന്‍, വിദ്യാരാജേഷ്, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങള്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it