palakkad local

നഗര-ദാരിദ്ര്യ ലഘൂകരണ പദ്ധതി : ആയുര്‍വേദ സ്പാ തെറാപ്പി കോഴ്‌സ് തുടങ്ങി



പാലക്കാട്: കേന്ദ്ര നഗര ദാരിദ്ര്യ ലഘൂകരണ പദ്ധതിയുടെ ഭാഗമായി ആയൂര്‍പാലാന ആശുപത്രി കേന്ദ്രമാക്കി നടത്തുന്ന മൂന്നുമാസത്തെ സൗജന്യ ആയുര്‍വേദ സ്പാ തെറാപ്പി പരിശീലനത്തിന്റെ ഉദ്ഘാടനം മലപ്പുറം ജെഎസ്എസ് ചെര്‍മാന്‍കൂടിയായ പി വി അബ്ദുള്‍ വഹാബ്  എംപി നിര്‍വഹിച്ചു. കുടുംബശ്രീയുടെ മേല്‍നോട്ടത്തില്‍  പാലക്കാട്-മലപ്പുറം ജന്‍ ശിക്ഷന്‍ സന്‍സ്ഥാനുകളുടെ സഹകരണത്തോടെയാണ് പരിശീലനം നല്‍കുന്നത്. ഷാഫി പറമ്പില്‍ എംഎല്‍എ അധ്യക്ഷനായി. പരിശീലനത്തിന്റെ ഭാഗമായ പഠനോപകരണ വിതരണം കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ പി സെയ്തലവിയും പാഠപുസ്തക വിതരണം പാലക്കാട് ജെ എസ് എസ് ചെയര്‍മാന്‍ ഫാ ജേക്കബ് മാവുങ്കലും നിര്‍വഹിച്ചു. മലപ്പുറം ഡയറക്ടര്‍ വി ഉമര്‍ കോയ , ആയൂര്‍ പാലന ഹോസ്പിറ്റല്‍ ഡയറക്ടര്‍ ഫാ. ആന്റോ തൈയ്ക്കാട്ടില്‍, എന്‍.യു.എല്‍.എം.  മാനെജര്‍ ഷിജു ബോണ്‍സണ്‍.പാലക്കാട് ജെഎസ്എസ് ഡയറക്ടര്‍  സിജു മാത്യു സംസാരിച്ചു. തെരഞ്ഞെടുക്കപ്പെട്ട 35 പഠിതാക്കളും  കുടുംബാംഗങ്ങളും പങ്കെടുത്തു.
Next Story

RELATED STORIES

Share it