malappuram local

നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ അക്രമിക്കുന്നതായി പരാതി

മലപ്പുറം: നഗരസഭ സ്ഥിരംസമിതി ചെയര്‍മാന്‍ അങ്കണവാടി അധ്യാപികയെയും കുടുംബത്തെയും അക്രമിക്കുന്നതായി പരാതി. പാണ്ടിക്കാട് പെരുമ്പുല്ല് അങ്കണവാടി അധ്യാപിക തച്ചങ്കോടന്‍ നസീമയാണ് മഞ്ചേരി നഗരസഭാ സ്ഥിരംസമിതിയഗവും നെല്ലിക്കുത്ത് സ്വദേശിയുമായ പി പി കബീറിനെതിരേ പരാതിയുമായി രംഗത്തെത്തിയിട്ടുള്ളത്. ഏപ്രില്‍ 26ന് രാത്രി പത്തിന് നെല്ലിക്കുത്ത് മുക്കം റോഡിലുള്ള ബാറ്ററി കമ്പനിക്കു സമീപത്തുവച്ച് കബീറും ബന്ധു അഷ്‌റഫവും പതിനഞ്ചോളം ഗുണ്ടകളും ചേര്‍ന്ന് തന്നെയും ഭര്‍ത്താവ് ഹസ്സന്‍ കുഞ്ഞ് രാജ്, പ്ലസ് ടു വിദ്യാര്‍ഥിയായ മകന്‍ ആദില്‍ രാജ് എന്നിവരെ മര്‍ദ്ദിച്ചിരുന്നു.
പോലിസില്‍ പരാതി നല്‍കിയിട്ടും അവര്‍ കാര്യമായ പരിഗണന നല്‍കിയില്ല. അക്രമികള്‍ അരമണിക്കൂറോളം തന്നെയും കുടുംബത്തെയും നടുറോട്ടിലിട്ട് തല്ലിച്ചതച്ചു. രണ്ട് മൊബൈല്‍ ഫോണുകളും 6,550 രൂപയും നാല് പവന്റെ സ്വര്‍ണാഭരണവും ഇവര്‍ കവരുകയും ചെയ്തു. സഹപാഠികളായ പത്തൊമ്പതുകാരനായ തന്റെ മകനും കബീറിന്റെ സഹോദരന്റെ മകളും തമ്മിലുള്ള അടുപ്പത്തെച്ചൊല്ലിയാണ് ക്രൂരമായ മര്‍ദ്ദനമുണ്ടായത്. ഇവര്‍ തമ്മിലുള്ള അടുപ്പം വീട്ടിലറിഞ്ഞതിനെ തുടര്‍ന്ന് കബീര്‍ മകനെ വിളിച്ച് കൈയ്യും കാലും വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇതറിഞ്ഞ് വീട്ടില്‍നിന്ന് മകന്‍ രക്ഷപ്പെട്ടു. പിന്നീട് വീട്ടിലെത്തിയ കബീറും അക്രമികളും തങ്ങളേയും കൂട്ടി ഇവരുള്ള സ്ഥലത്തേയ്ക്കു തിരഞ്ഞ് ചെല്ലുകയായിരുന്നു.
പെരിന്തല്‍മണ്ണ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന തന്റെ മൊഴി കൃത്യമായി രേഖപ്പെടുത്താന്‍ പോലിസ് തയ്യാറായില്ല. പാണ്ടിക്കാട് പോലിസില്‍ സംഭവം നടന്ന ഉടനെ തന്നെ നേരിട്ടെത്തി പരാതി നല്‍കിയതാണ്. വാര്‍ത്താസമ്മേളനത്തില്‍ നസീമ പറഞ്ഞു. ഭര്‍ത്താവ് ഹസ്സന്‍കുഞ്ഞ് രാജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it