നഗരസഭ മട്ടാഞ്ചേരി സോണല്‍ ഓഫിസില്‍ തീപ്പിടിത്തം
BY kasim kzm2 July 2018 1:44 AM GMT
kasim kzm2 July 2018 1:44 AM GMT
മട്ടാഞ്ചേരി: മട്ടാഞ്ചേരി നഗരസഭ സോണല്‍ ഓഫിസിന്റെ പഴയ കെട്ടിടത്തില്‍ തീപ്പിടിത്തം. ഫയലുകള്‍ കത്തിനശിച്ചു. ഞായറാഴ്ച്ച പകല്‍ 10.20നാണ് സംഭവം. ഫയലുകള്‍ സൂക്ഷിച്ച റൂമിലെ മെയിന്‍ സ്വിച്ചിനോട് ചേര്‍ന്ന് വച്ച ഫയലുകളാണ് കത്തിയത്. തുറന്ന് കിടന്ന മെയിന്‍ സ്വിച്ചിന്റെ ടെര്‍മിനലില്‍ മുട്ടിക്കിടന്ന ഫയലുകളിലെ പേപ്പറിന് തീപ്പിടിച്ച് പടരുകയായിരുന്നു. നിരവധി ഫയലുകള്‍ പൂര്‍ണമായും ഭാഗികമായും കത്തി നശിച്ചു. പുക പുറത്തേയ്ക്ക് വരുന്നത് ഓഫിസ് അങ്കണത്തിലുണ്ടായിരുന്ന തൊഴിലാളികളാണ് ആദ്യം കണ്ടത്. തുടര്‍ന്ന് ഫയര്‍ അധികൃതര്‍ എത്തി ഡോര്‍ പൊളിച്ചാണ് അകത്ത് കയറിയത്. തീ മറ്റ് റൂമുകളിലേക്ക് പടരുന്നതിന് മുന്നോടിയായി തീ അണച്ചു. സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് നഗരസഭ പ്രതിപക്ഷ നേതാവ് കെ ജെ ആന്റണി ആവശ്യപ്പെട്ടു. ഏതൊക്കെ ഫയലുകള്‍ കത്തിനശിച്ചതായി കണ്ടെത്തി കൗണ്‍സിലില്‍ അവതരിപ്പിക്കണമെന്നും ആവശ്യപ്പെട്ടു. മട്ടാഞ്ചേരി ഫയര്‍ യൂനിറ്റില്‍ നിന്ന് എത്തിയഅസി. സ്‌റ്റേഷന്‍ ഓഫിസര്‍ അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ലീഡിങ് ഫയര്‍മാന്മാരായ കെ ടി പ്രഘോഷ്, കെ ബി ജോസ്, ഫയര്‍മാന്‍മാരായ വിനോദ്കുമാര്‍, മനോജ്കുമാര്‍, സുബിന്‍, ജീതു, അനൂപ്, സുരേഷ്, ഫയര്‍മാന്‍ ഡ്രൈവര്‍ ജയ്‌സന്‍ എന്നിവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
Next Story
RELATED STORIES
കിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMTരാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വര്‍...
25 April 2024 5:17 PM GMTമുഴുസമയ വെബ് കാസ്റ്റിങ്, കള്ളവോട്ട് തടയാന്‍ കണ്ണൂരില്‍ കനത്ത സുരക്ഷ
25 April 2024 5:11 PM GMTഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് നഴ്സുമാര്‍...
25 April 2024 4:42 PM GMTപരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMT