malappuram local

നഗരസഭ ജനങ്ങളോട് പ്രതികാരം തീര്‍ക്കുന്നു: മഞ്ഞളാംകുഴി അലി

പെരിന്തല്‍മണ്ണ: അഞ്ചാം ഘട്ടമായി പെരിന്തല്‍മണ്ണ നഗരത്തില്‍ നടപ്പാക്കിയ ഗതാഗത പരിഷ്‌കാരം തീര്‍ത്തും ജനവിരുദ്ധവും ഏകാധിപത്യ സമീപനവുമാണെന്ന് മഞ്ഞളാംകുഴി അലി എംഎല്‍എ. ഇടത് ഭരണസമിതികളുടെ നഗരാസൂത്രണത്തിലെ കഴിവുകേടാണ് ജനോപകാരപ്രദമല്ലാത്ത രണ്ട് ബസ് സ്റ്റാന്റുകള്‍ നഗരത്തിലുണ്ടാക്കിയത്. രണ്ട് സ്റ്റാന്റുകളും പൊതുജനം കൈവിട്ടപ്പോള്‍ മൂന്നാമത്തെ സ്റ്റാന്റിനായുള്ള നഗരസഭയുടെ ശ്രമത്തെ ചോദ്യംചെയ്ത കോടതിയില്‍ പരാജയപ്പെട്ടതിന്റെ പ്രതികാരം ജനങ്ങളോട് തീര്‍ക്കുകയാണ് നഗരസഭ. നഗരത്തിലെത്തുന്ന യാത്രക്കാരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടും കോടതിയെ ബോധ്യപ്പെടുത്തിയിരുന്നെങ്കില്‍ ഇത്തരത്തിലുള്ള ജനവിരുദ്ധ പരിഷ്‌കാരം നടപ്പാക്കാന്‍ കോടതി ആവശ്യപ്പെടില്ലെന്ന് ആര്‍ക്കും അറിയാവുന്നതാണ്.
ഭരണത്തിലെ ദീര്‍ഘവീക്ഷണ കുറവും കോടതിയില്‍ ജനങ്ങളുടെ ആവശ്യങ്ങള്‍ സമര്‍ഥിക്കുന്നതിലുണ്ടായ പരാജയവുമാണ് ഇന്നത്തെ നിയമ കുരുക്കുകളിലേയ്ക്ക് ഗതാഗത സംവിധാനത്തെ കൊണ്ടെത്തിച്ചത്. ഗതാഗത നിയന്ത്രണ സമിതിയെ പോലും നോക്കുകുത്തിയാക്കി കൊണ്ടുവന്ന ജനവിരുദ്ധ ഗതാഗത പരിഷ്‌കാരം നടപ്പാക്കിയാല്‍ ജനകീയ പ്രതികരണമുണ്ടാവുമെന്നും എംഎല്‍എ പറഞ്ഞു.
Next Story

RELATED STORIES

Share it