kasaragod local

നഗരസഭ കാണിക്കുന്ന രാഷ്ട്രീയ വിവേചനം ചോദ്യം ചെയ്യും: എ അബ്ദുര്‍റഹ്്മാന്‍

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭ കാണിക്കുന്ന രാഷ്ട്രീയ വിവേചനം ചോദ്യം ചെയ്യുമെന്ന് മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എ അബ്ദുര്‍റഹ്്മാന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നഗരസഭാ ഓഫിസിലേക്ക് മുസ്്‌ലിംലീഗ് മുനിസിപ്പല്‍ കമ്മിറ്റി നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇഷ്ടമുള്ളവരെ നികുതിയില്‍ ഒഴിവാക്കുന്ന ചെയര്‍മാന്റെ നടപടി മുനിസിപല്‍ ആക്ട് 531 പ്രകാരം ശിക്ഷാര്‍ഹമാണ്. പന്ത്രണ്ട് ശതമാനം പലിശയടക്കം അത് ഈടാക്കാനുള്ള വകുപ്പുണ്ടെന്ന് ചെയര്‍മാന്‍ അറിഞ്ഞിരിക്കണം.  പാവപ്പെട്ടവര്‍ക്കായി നഗരസഭ ചെയര്‍മാന് വ്യവസായ പ്രമുഖന്‍ എം എ യൂസഫലി നല്‍കിയ പത്ത് ലക്ഷം എവിടെയാണെന്നും അദ്ദേഹം ചോദിച്ചു.
അഡ്വ. എന്‍ എ ഖാലിദ് അധ്യക്ഷത വഹിച്ചു. എം ഇബ്രാഹിം, കെ മുഹമ്മദ് കുഞ്ഞി, ഡിസിസി പ്രസിഡന്റ് ഹക്കീം കുന്നില്‍, എം പി ജാഫര്‍, വണ്‍ ഫോര്‍ അബ്ദുര്‍റഹ്്മാന്‍, സി എം ഖാദര്‍ ഹാജി, തെരുവത്ത് മൂസഹാജി, പി എം ഫാറൂഖ്, ഹക്കീം മീനാപ്പീസ്്, കെ കെ ജാഫര്‍, എം എസ് ഹമീദ്, കെ കെ ഇസ്മായില്‍, അസൈനാര്‍ പടന്നക്കാട്, നഗരസഭാ കൗണ്‍സിലര്‍മാരായ അബ്ദുര്‍റസാഖ് തായിലക്കണ്ടി, ഹസയ്‌നാര്‍ കല്ലുരാവി, പി അബൂബക്കര്‍, ഖദീജ ഹമീദ്, ടി കെ സുമയ്യ, പി ഖദീജ, സെക്കീന യൂസഫ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it